Top

'ഇതാണ് ബിജെപി സീറ്റ് പിടിച്ചെടുത്ത എസ്എഫ്‌ഐ നേതാവ്'; സംസ്ഥാനത്തെ പ്രായം കുറഞ്ഞ മെമ്പറേക്കുറിച്ച് മന്ത്രി എംവി ഗോവിന്ദന്‍

പട്ടികജാതി സംവരണ വാർഡായ കൂടല്ലൂരിൽ 65 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മണികണ്ഠന്റെ വിജയം.

19 May 2022 5:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇതാണ് ബിജെപി സീറ്റ് പിടിച്ചെടുത്ത എസ്എഫ്‌ഐ നേതാവ്; സംസ്ഥാനത്തെ പ്രായം കുറഞ്ഞ മെമ്പറേക്കുറിച്ച് മന്ത്രി എംവി ഗോവിന്ദന്‍
X

പാലക്കാട്: തദ്ദേശ വാർഡുകളിലേക്ക് ന‌ടന്ന ഉപതെരഞ്ഞെടുപ്പിൽ പാലക്കാ‌ട്ടെ കൂടല്ലൂർ വാർഡിൽ നിന്നും വിജയിച്ച സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മെമ്പറെ പരിചയപ്പെടുത്തി എക്സൈസ് മന്ത്രി എംവി ​ഗോവിന്ദൻ. ഇരുപത്തിയൊന്നുകാരനും എസ്എഫ്ഐ നേതാവുമായ കെ മണികണ്ഠനാണ് കൂടല്ലൂർ വാർഡിൽ നിന്നും വിജയിച്ചത്. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു കൂടല്ലൂർ. വാർഡിൽ നേരിട്ടെത്തിയ മന്ത്രി മണികണ്ഠനെ അ‌ഭിനന്ദിച്ചു.

പാലക്കാ‌ട് ജില്ലയിൽ രണ്ടു വാർഡുകളിലാണ് ഉപതെരഞ്ഞെ‌ടുപ്പ് ന‌ടന്നത്. രണ്ടു വാർഡിലും സിപിഐഎമ്മാണ് വിജയിച്ചത്. പല്ലശ്ശന പഞ്ചായത്തിലെ 11 -ാം വാർഡാണ് കൂടല്ലൂർ. ആകെ പോൾ ചെയ്‌ത വോട്ട്‌ - 1114 ആണ്. കെ മണികണ്ഠൻ - 559, ബിജെപി – 494, യുഡിഎഫ്‌ 61 വോട്ടുകളും നേടി. ചെർപ്പുളശേരി നഗരസഭ 23 -ാം വാർഡായ കോട്ടക്കുന്നിൽ 419 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഐഎം വിജയിച്ചു. സിപിഐഎം സ്ഥാനാർത്ഥി ബിജീഷ്‌ കണ്ണനാണ് കോട്ടക്കുന്നിൽ വിജയിച്ചത്. ബിജീഷ്‌ കണ്ണൻ - 587ഉം യുഡിഎഫ്‌ - 168, ബിജെപി - 38ഉം വോട്ടുകൾ നേടി.

പട്ടികജാതി സംവരണ വാർഡായ കൂടല്ലൂരിൽ 65 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മണികണ്ഠന്റെ വിജയം. എംവി ​ഗോവിന്ദനൊപ്പം സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു, ജില്ലാക്കമ്മിറ്റി അംഗം ടി കെ നൗഷാദ്, പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സായ് രാധ എന്നിവരും കൂടല്ലൂരിൽ എത്തിയിരുന്നു.

STORY HIGHLIGHTS: MV Govindan master introducing the youngest punchayat member From Palakkad District

Next Story

Popular Stories