Top

'മണ്ണ് മാഫിയയുടെ സ്വാധീനത്തിന് വഴങ്ങി അനധികൃതമായ മണ്ണ് കടത്തലിന് സർക്കാർ കൂട്ട് നിൽക്കുകയാണ്'; എംഎൽഎ മാത്യൂ കുഴൽനാടൻ

ദളിത് ആദിവാസി വിഭാ​ഗത്തിൽപെട്ട ഒരു പെൺകുട്ടിക്ക് നേരിട്ട അധിക്രമത്തിനെതിരെ ഒരു വിട്ടുവീഴ്ച്ചയുമില്ലാത്ത നിലപാട് സ്വീകരിക്കും എംഎൽഎ

18 Jun 2022 11:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മണ്ണ് മാഫിയയുടെ സ്വാധീനത്തിന് വഴങ്ങി അനധികൃതമായ മണ്ണ് കടത്തലിന് സർക്കാർ കൂട്ട് നിൽക്കുകയാണ്; എംഎൽഎ മാത്യൂ കുഴൽനാടൻ
X

മൂവാറ്റുപുഴ: വീടിനു സമീപം അനധികൃതമായി മണ്ണെടുക്കുന്നതിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ പെണ്‍കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തിൽ പ്രതികരിച്ച് മൂവാറ്റുപുഴ എംഎൽഎ മാത്യൂ കുഴൽനാടൻ. മണ്ണെടുക്കാൻ വന്നവരോട് നിങ്ങൾ ഇത് എടുക്കരുത് എന്ന് പറഞ്ഞതിൻ്റെ പേരിൽ ആ കുട്ടിയുടെ കരണത്തടിക്കുകയും ആ കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും അതിന് ശേഷം അങ്ങേയറ്റം മ്ലേച്ചമായ ഭാഷയിൽ കുട്ടിയെ ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിട്ട് ഈ സമയം വരെ ഒരു നടപടിയും സർക്കാരിൻ്റെ ഭാ​ഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് എംഎൽഎ പറഞ്ഞു.

മണ്ണ് മാഫിയയുടെ സ്വാധീനത്തിന് വഴങ്ങി അനധികൃതമായ മണ്ണ് കടത്തലിന് ഈ സർക്കാർ സംവിധാനം മുഴുവൻ കൂട്ട് നിൽക്കുന്ന സ്ഥിതിയാണെന്നും ദളിത് ആദിവാസി വിഭാ​ഗത്തിൽപെട്ട ഒരു പെൺകുട്ടിക്ക് നേരിട്ട അധിക്രമത്തിനെതിരെ ഒരു വിട്ടുവീഴ്ച്ചയുമില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു

എംഎൽഎ മാത്യൂ കുഴൽനാടൻ്റെ വാക്കുകൾ:

'കഴിഞ്ഞ ഏതാനും നാളുകളായി ഒരു പെർമ്മിറ്റും ഒരു അനുവാദവും ഇല്ലാതെ നൂറ് കണക്കിന് ലോഡ് മണ്ണ് ഇവിടുന്ന് നീക്കം ചെയ്തു. ഇന്നലെ ഉച്ച സമയത്ത് ആരും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് അവരുടെ വീടിനോട് ചേർന്ന് മണ്ണെടുത്തിട്ട് വീട് ഇടിഞ്ഞ് താഴത്തെക്ക് വരുമോ എന്ന ഭയം കൊണ്ട് ആ പെൺകുട്ടി മണ്ണെടുക്കാൻ വന്നവരോട് നിങ്ങൾ ഇത് എടുക്കരുത് എന്ന് പറഞ്ഞതിൻ്റെ പേരിൽ ആ കുട്ടിയുടെ കരണത്തടിക്കുകയും ആ കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും അതിന് ശേഷം അങ്ങേയറ്റം മ്ലേച്ചമായ ഭാഷയിൽ കുട്ടിയെ ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിട്ട് ഈ സമയം വരെ ഒരു നടപടിയും സർക്കാരിൻ്റെ ഭാ​ഗത്ത് നിന്നും ഉണ്ടായിട്ടില്ല, പോലീസിൻ്റെ ഭാ​ഗത്ത് നിന്നും അറസ്റ്റ് ഉണ്ടായിട്ടില്ല, ഇവിടെ അനധികൃതമായി മണ്ണെടുക്കാൻ വന്ന ജെസിബിയോ ഉപകരണങ്ങളോ പിടിച്ചെടുത്തിട്ടില്ല, എസ് സി എസ് റ്റി വിഭാ​ഗത്തിൽ നിന്നും ആരും ഇതുവരെ ഈ കുട്ടിയെ സന്ദർശിച്ചിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല, ജിയോളജി വകുപ്പിൽ നിന്നും ആരും ഇക്കാര്യം വന്ന് അന്വേഷിച്ചിട്ടില്ല. ഇത് ഇവിടുത്തെ മണ്ണ് മാഫിയയുടെ സ്വാധീനത്തിന് വഴങ്ങി അനധികൃതമായ മണ്ണ് കടത്തലിന് ഈ സർക്കാർ സംവിധാനം മുഴുവൻ കൂട്ട് നിൽക്കുന്ന സ്ഥിതിയാണ്. പ്രത്യേകിച്ച് ദളിത് ആദിവാസി വിഭാ​ഗത്തിൽപെട്ട ഒരു പെൺകുട്ടിക്ക് നേരിട്ട അധിക്രമത്തിനെതിരെ ഒരു വിട്ടുവീഴ്ച്ചയുമില്ലാത്ത നിലപാട് സ്വീകരിക്കും. ഈ വിഷയം നിയസഭയിലടക്കം ഉയർത്തും. പട്ടികജാതി വകുപ്പ് മന്ത്രിയോട് ഞാൻ ഈ വിഷയം സൂചിപ്പിച്ചിരുന്നു. അതുകൂടാതെ പൊലീസിൻ്റെ ഉന്നതപ്പെട്ടവരുമായി ബന്ധപ്പെട്ട് നടപടി എടുക്കുന്നതുവരെ ശക്തമായ നിലപാട് തുടരും'.

വീടിനു സമീപം അനധികൃതമായി മണ്ണെടുക്കുന്നതിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ പെൺകുട്ടിക്ക് മർദ്ദനമേറ്റിരുന്നു. മാറാടി പഞ്ചായത്തിലെ ഇരുപതാം വാര്‍ഡിൽ കാക്കൂച്ചിറ വേങ്ങപ്ലാക്കൽ ലാലുവിന്റെ മകൾ അക്ഷയക്കാണ് മർദ്ദനമേറ്റത്. മണ്ണെടുക്കുന്ന ചിത്രം മൊബൈലിൽ എടുക്കുന്നതിനിടെ സ്ഥലം ഉടമ പെൺകുട്ടിയുടെ മുഖത്തടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പെൺകുട്ടിക്ക് മർദ്ദനമേറ്റത്. യുവതിയുടെ പരാതിയില്‍ മുവാറ്റുപുഴ കേസെടുത്തു.

വീട്ടിൽ മകൾ മാത്രമുള്ള സമയത്താണ് ജെസിബിയും ടിപ്പറുമായി പ്രതികൾ മണ്ണെടുക്കാനെത്തിയതെന്ന് ലാലു പറഞ്ഞു. വീടിനു താഴ്ഭാഗത്ത് 20 അടി താഴ്ചയിലാണ് മണ്ണെടുക്കുന്നത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. സമീപവാസികളുടെ പരാതിയിൽ മണ്ണെടുപ്പ് നിർത്തി വച്ചിരുന്നു. വീണ്ടും മണ്ണെടുക്കുകയാണെങ്കിൽ അറിയിക്കണമെന്ന് പോലീസിന്റെ നിർദേശമുണ്ടായിരുന്നു.

മണ്ണ് ഖനനത്തിന് റവന്യൂ വകുപ്പും മാറാടി പഞ്ചായത്തും അനുമതി നല്‍കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മാറാടി വില്ലേജ് പഞ്ചായത്തും പ്രതികരിച്ചു. പെൺകുട്ടിയെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ആശുപത്രിയിലെത്തി പെൺകുട്ടിയുടെ മൊഴിയെടുത്തു. കുറ്റക്കാരെ ഉടൻ പിടികൂടമെന്നും പൊലീസ് അറിയിച്ചു.

STORY HIGHLIGHTS: Muvattupuzha MLA Mathew Kuzhalnadan responds to the incident where a girl was beaten up for taking a picture of an illegal land grab near her house.

Next Story