Top

ലീഗ് റാലിക്ക് ശേഷം സര്‍ക്കാരിന് അങ്കലാപ്പ്, ജമാ അത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയത് സിപിഐഎം എന്ന് പിഎംഎ സലാം

28 Dec 2021 5:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലീഗ് റാലിക്ക് ശേഷം സര്‍ക്കാരിന് അങ്കലാപ്പ്, ജമാ അത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയത് സിപിഐഎം എന്ന് പിഎംഎ സലാം
X

മുസ്ലീം ലീഗിന് എതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ ജാള്യത മറയ്ക്കാനാണെന്ന് പിഎംഎ സലാം. സിപിഐഎം പൊതുസമ്മേനങ്ങളുടെ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ച്ചയായി ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ക്ക് മലപ്പുറത്തി മാധ്യമങ്ങളുടെ മറുപടി പറയുകയായിരുന്നു മുസ്ലീം ലീഗ് ആക്ടിങ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. കോഴിക്കോട് ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിക്ക് ശേഷം സര്‍ക്കാരിന് അങ്കലാപ്പാണ്.

വഖഫ് വിഷയത്തിലെ വീഴ്ചയില്‍ ജാള്യതയില്‍ നിന്ന് രക്ഷപ്പെടാന്‍ ലീഗിനെതിരായ വര്‍ഗീയ ആരോപണം ഉന്നയിക്കുകയാണ് മുഖ്യമന്ത്രി ചെയ്യും. ലീഗ് റാലിക്ക് ശേഷം സര്‍ക്കാരിന് അങ്കലാപ്പ്. കഴിഞ്ഞ 20 ദിവസമായി മുഖ്യമന്ത്രിയുടെ നിലക്കാത്ത വിമര്‍ശനം ഇതിന്റെ ഉദാഹരണമാണ് പിഎംഎ സലാം. വര്‍ഗീയ കക്ഷികളുമായി കക്ഷി ചേര്‍ന്നത് സി.പിഐഎം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജമാ അത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയത് സിപിഐഎം ആണ്. എത്ര വിമര്‍ശിച്ചാലും എത്ര വിമര്‍ശിച്ചാലും ലീഗിന്റെ മതേതര മുഖം നഷ്ടപ്പെടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐഎമ്മിന് സ്ഥലകാലബോധം നഷ്ടപ്പെട്ടിരിക്കുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നു എന്ന് വ്യക്തമാകുന്നതാണ് ജിഫ്രി തങ്ങള്‍ക്കെതിരായ വധഭീഷണി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മത പണ്ഡിതര്‍ക്ക് നേരെ വരെ ഭീഷണി ഉണ്ടായത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. എന്നാല്‍ താന്‍ നേരിട്ട ഭീഷണി ഗൗരവമുള്ളതല്ലെന്ന് സമസ്ത അധ്യക്ഷന്‍ പറഞ്ഞതായും പിഎംഎ സലാം ചൂണ്ടിക്കാട്ടി.

Next Story