Top

'പ്രണയം നിരസിച്ചതിന് വെട്ടിപ്പരുക്കേല്‍പ്പിച്ചു'; റഫ്‌നാസിനെതിരെ വധശ്രമത്തിന് കേസ്

പ്രതിയുടെ വിശദമൊഴി ഇന്ന് രേഖപ്പെടുത്തും

10 Jun 2022 4:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രണയം നിരസിച്ചതിന് വെട്ടിപ്പരുക്കേല്‍പ്പിച്ചു; റഫ്‌നാസിനെതിരെ വധശ്രമത്തിന് കേസ്
X

കോഴിക്കോട്: നാദാപുരത്ത് പെണ്‍കുട്ടിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച പ്രതി റഫ്‌നാസിനെതിരെ വധശ്രമത്തിന് കേസെടുത്തു. പെണ്‍കുട്ടിയെ വെട്ടിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച റഫ്‌നാസ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പ്രതിയുടെ വിശദമൊഴി ഇന്ന് രേഖപ്പെടുത്തും. നാദാപുരം പേരോട് സ്വദേശിനിയായ നഹീമയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം റഫ്‌നാസ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. കോളേജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന നഹീമയെ റഫ്‌നാസ് വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. കൊടുവാള്‍ ഉപയോഗിച്ചായിരുന്നു ഇയാള്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലാണ്. തലയ്ക്കും നെഞ്ചിലുമാണ് വെട്ടേറ്റത്. മുറിവ് ആഴത്തിലുള്ളതാണ് എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

പ്രണയനൈരാശ്യമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പ്രതി നല്‍കിയ പ്രാഥമിക മൊഴി. പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരം ശല്യം ചെയ്തിരുന്നതായും ഇത് വീട്ടുകാരെ അറിയിക്കുകയും ചെയ്തതായും പൊലീസ് പറയുന്നു. വെട്ടാനുപയോഗിച്ച കൊടുവാളും ഒരു കുപ്പി പെട്രോളും ഇയാളുടെ ബൈക്കില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

STORY HIGHLIGHTS: Murder attempt case against Rafnas who tried to commit suicide after mutilating girl for refusing love in Nadapuram

Next Story