Top

താര ദമ്പതികളെ പിന്നിലാക്കി അംബാനിയും നിതയും; രാജ്യത്തെ അതിശക്ത ദമ്പതികളുടെ പട്ടിക പുറത്ത്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ബ്രാന്‍ഡ്‌സ് നടത്തിയ ഈ വര്‍ഷത്തെ അതിശക്തരായ ദമ്പതികളുടെ റാങ്കിംഗിലാണ് ഇന്ത്യന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ഒന്നാം സ്ഥാനത്തെത്തിയത്

9 Dec 2021 12:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

താര ദമ്പതികളെ പിന്നിലാക്കി അംബാനിയും നിതയും; രാജ്യത്തെ അതിശക്ത ദമ്പതികളുടെ പട്ടിക പുറത്ത്
X

താര ദമ്പതികളെ പിന്നിലാക്കി രാജ്യത്തെ അതിശക്തരായ ദമ്പതികളുടെ പട്ടികയില്‍ ഒന്നാമതായി മുകേഷ് അംബാനിയും ഭാര്യ നിത അംമ്പാനിയും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ബ്രാന്‍ഡ്‌സ് നടത്തിയ ഈ വര്‍ഷത്തെ അതിശക്തരായ ദമ്പതികളുടെ റാങ്കിംഗിലാണ് ഇന്ത്യന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ഒന്നാം സ്ഥാനത്തെത്തിയത്. 25 മുതല്‍ 40 വയസ് വരെ പ്രായമുള്ള 1,362 പേര്‍ക്കിടയിലാണ് സര്‍വ്വേ സംഘടിപ്പിച്ചത്.

2019ലെ സര്‍വേയില്‍ ദീപിക പദുക്കോണ്‍- രണ്‍വീര്‍ സിംഗ്, വിരാട് കോഹ്‌ലി- അനുഷ്‌ക ശര്‍മ്മ എന്നിവര്‍ റാങ്കിംഗില്‍ ഏകദേശം തുല്യസ്ഥാനത്തായിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 2020ല്‍ സര്‍വ്വേ നടത്തിയിരുന്നില്ല. 2021 ലെ റാങ്കിംഗില്‍ ബിസിനസ്സ് ദമ്പതികളെയും ഉള്‍പ്പെടുത്തിയതോടെയാണ് അംബാനി ദമ്പതികള്‍ മുന്നിലെത്തിയത്.

മുന്‍ വര്‍ഷങ്ങളിലെ സര്‍വ്വേകളില്‍ ബിസിനസ്സ് രംഗത്തുള്ളവരെ ഉള്‍പ്പെടുത്തിയായിരുന്നില്ല. എന്നാല്‍ ഇത്തവണ എല്ലാ മേഖലയില്‍ നിന്നുള്ളവരുടെയും പ്രാതിനിധ്യം ഉറപ്പിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയതെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ബ്രാന്‍ഡ്‌സ് വ്യക്തമാക്കി.

റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാനായ മുകേഷ് അംബാനിയും നിതയും 94% സ്‌കോറോടെയാണ് ഒന്നാം സ്ഥാനത്തെത്തിയത്. 86% സ്‌കോറോടെ ദീപിക പദുക്കോണു രണ്‍വീര്‍ സിംഗുമാണ് രണ്ടാം സ്ഥാനത്ത്. വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും 79 ശതമാനം സ്‌കോര്‍ നേടി റാങ്കിംഗില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സര്‍വ്വേയില്‍ ഒമ്പതാം സ്ഥാനത്താണ് കത്രീന കൈഫും വിക്കി കൗശലും.

നാലാം സ്ഥാനത്ത് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടുമാണ്. പട്ടികയില്‍ അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും അഞ്ചാം സ്ഥാനത്തും ഷാരൂഖ് ഖാനും ഗൗരി ഖാനും ആറാം സ്ഥാനത്തുമാണ്. സെയ്ഫ് അലി ഖാനും കരീന കപൂറുമാണ് പട്ടികയിലെ ഏഴാം സ്ഥാനക്കാര്‍.

Next Story