Top

'കുത്തിത്തിരിപ്പിന് ഇറങ്ങരുത്, വസ്തുതകള്‍ മനസിലാക്കണം'; പ്രതിപക്ഷ നേതാവിന് മന്ത്രി റിയാസിന്റെ മറുപടി

രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുത്. പ്രശ്‌നത്തിന് പരിഹാരമാണ് കാണേണ്ടതെന്നും മന്ത്രി റിയാസ്.

7 Aug 2022 11:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുത്തിത്തിരിപ്പിന് ഇറങ്ങരുത്, വസ്തുതകള്‍ മനസിലാക്കണം; പ്രതിപക്ഷ നേതാവിന് മന്ത്രി റിയാസിന്റെ മറുപടി
X

സംസ്ഥാനത്ത റോഡുകളിലെ കുഴികളുടെ പേരില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുത്തിത്തിരിപ്പിന് ഇറങ്ങരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വസ്തുതകള്‍ പറയുന്നത് പഠിപ്പിക്കലായി കാണരുത്. ആരെയും പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. സങ്കുചിത രാഷ്ട്രീയ മുതലെടുപ്പിന് പ്രതിപക്ഷ നേതാവ് തയ്യാറാകരുതെന്നും മന്ത്രി പറഞ്ഞു.

ദേശീയപാതയുടെ വലിയൊരു ഉത്തരവാദിത്തവും കേന്ദ്രത്തിനാണ്. ഈ റോഡുകളില്‍ ഇടപെടുന്നതിന് സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ട്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ളത് 548 കി.മീ ദേശീയപാതയാണ്. ഏത് വകുപ്പിന്റെ റോഡാണെങ്കിലും കുഴികള്‍ ഉണ്ടാകരുത്. കേരളമുണ്ടായ അന്ന് മുതല്‍ റോഡുകളില്‍ കുഴിയുണ്ടെന്ന് പറഞ്ഞ് കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല. ഡിഎല്‍പി ബോര്‍ഡ് പ്രസിദ്ധപ്പെടുത്തിയതോടെ പൊതുമാരാമത്ത് റോഡുകളില്‍ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.

കാലവര്‍ഷത്തിന് മുമ്പായുള്ള പ്രവര്‍ത്തികള്‍ നടത്തിയിട്ടില്ല എന്ന പ്രസ്താവന തെറ്റാണെന്നും മന്ത്രി പറഞ്ഞു. 328.16 കോടി രൂപ മുടക്കി പ്രീ മണ്‍സൂണ്‍ പ്രവര്‍ത്തികള്‍ നടത്തി. പ്രതിപക്ഷ നേതാവ് തെറ്റായ പ്രവണതകളുള്ളവരുടെ ഉപദേശം കേട്ട് തെറ്റായ പ്രസ്താവനകള്‍ നടത്തരുത്. നെടുമ്പാശേരി വിഷയം വന്നപ്പോള്‍ സ്വീകരിക്കുന്ന നിലപാട് അല്ല കായംകുളം വിഷയത്തില്‍ ചെന്നിത്തല സ്വീകരിച്ചത്. ദേശീയപാത അതോറിറ്റിക്കാണ് ഉത്തരവാദിത്തമെന്ന് മനസിലാക്കി തന്നെയാണ് ചെന്നിത്തല അന്ന് സര്‍ക്കാരിന് ഒപ്പം നിന്നത്. പരസ്പരം പോരാടിച്ചത് കൊണ്ട് കാര്യമില്ല. അതില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുത്. പ്രശ്‌നത്തിന് പരിഹാരമാണ് കാണേണ്ടതെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.


Next Story