തിയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം; ബാറുകളിലെ നിയന്ത്രണങ്ങളും പിന്‍വലിച്ചു
പൊതു പരിപാടികളില്‍ 1500 പേര്‍ക്ക് അനുമതി
27 Feb 2022 2:31 PM GMT
ഫിൽമി റിപ്പോർട്ടർ

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ തോത് കുറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. തിയേറ്ററുകള്‍, ബാറുകള്‍, പൊതു-സ്വാകര്യ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയവയ്ക്കാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്.
തീയറ്ററുകളില്‍ 100 ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിക്കും. ജില്ലകളെ കാറ്റഗറി തിരിക്കുന്നത് അവസാനിപ്പിച്ചു. ബാറുകള്‍, ക്ലബുകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. പൊതു പരിപാടികളില്‍ 1500 പേര്‍ക്ക് അനുമതി. സര്‍ക്കാര്‍ പരിപാടികള്‍ ഓണ്‍ലൈനായി നടത്തണമെന്ന വ്യവസ്ഥയും ഒഴിവാക്കി.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 2524 പോര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,680 സാമ്പിളുകളാണ് പരിശോധിച്ചത്. 3 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,05,780 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5499 പേര്‍ രോഗമുക്തി നേടി.
Story Highlights; More concessions in the state
- TAGS:
- COVID19
- Kerala Covid
- Kerala