'ഇന്ന് സീതി ഹാജി ദിനമായിരുന്നോ?' പികെ ബഷീറിനെ വിടാതെ എംഎം മണി
''ഫേസ് ബുക്ക് തുറന്നപ്പോ ഈ പേര് മാത്രമേ കാണാനുള്ളൂ.''
23 Jun 2022 2:04 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നിറത്തിന്റെ പേരില്‍ തന്നെ അധിക്ഷേപിച്ച പികെ ബഷീറിന് മറുപടിയുമായി വീണ്ടും എംഎം മണി എംഎല്‍എ. 'ഇന്ന് സീതി ഹാജി ദിനം ആയിരുന്നോ. ഇന്ന് ഫെയ്സ് ബുക്ക് തുറന്നപ്പോ ഈ പേര് മാത്രമേ കാണാനുള്ളൂ.' എന്നാണ് എംഎം മണി കുറിച്ചത്.
പി കെ ബഷീറിന്റെ പരാമര്‍ശം വിവരക്കേടാണെന്ന് നേരത്തെ എംഎം മണി പറഞ്ഞിരുന്നു. ''അയാള്‍ മുസ്ലീം ലീഗല്ലേ? ലീഗിന്റെ വിവരക്കേട് അയാള്‍ക്കുണ്ട്. ഒരിക്കല്‍ നിയമസഭയില്‍ താനുമായ് ഏറ്റുമുട്ടിയതാണ്. അന്ന് ഞാന്‍ പറഞ്ഞ് ഇരുത്തിയതാണ്. അതിന് ശേഷം ഇപ്പോഴാണ്. അയാള്‍ പറഞ്ഞ വിവരക്കേടിന് ഇപ്പോള്‍ മറുപടിയില്ല. സമൂഹമാധ്യമങ്ങളില്‍ ഇഷ്ടം പോലെ തെറി കേട്ടുകൊണ്ടിരിക്കുകയാണ്. അത് അങ്ങനെ നടക്കട്ടെ.'' എംഎം മണി പ്രതികരിച്ചു.
ലീഗിന്റെ മുതിര്‍ന്ന നേതാവായിരുന്ന അന്തരിച്ച പി. സീതി ഹാജിയുടെ മകനാണ് ഏറനാട് എംഎല്‍എയായ പികെ ബഷീര്‍.
കഴിഞ്ഞദിവസം ലീഗിന്റെ പ്രവര്‍ത്തക സംഗമത്തിലായിരുന്നു പികെ ബഷീര്‍ എംഎം മണിക്കെതിരെ വംശീയ അധിക്ഷേപം നടത്തിയത്. ''കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രിക്ക് പേടി. പര്‍ദ്ദ കണ്ടാല്‍ ഇയാള്‍ക്ക് പേടി. ഇവരുടെ സംസ്ഥാന കമ്മിറ്റിക്ക് എംഎം മണി പോയാല്‍ എന്തായിരിക്കും സ്ഥിതി. കാരണം അയാളുടെ കണ്ണും മൊക്റുമൊക്ക കറുപ്പല്ലേ.' എന്നായിരുന്നു ബഷീറിന്റെ അധിക്ഷേപം.