Top

'സഭയില്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരും'; പരാമര്‍ശം പിന്‍വലിക്കില്ലെന്ന് എംഎം മണി, 'മഹതി നല്ല ഒന്നാന്തരം ഭാഷ'

''വിധവ അല്ലേയെന്ന് ചോദിച്ചത് ഞാന്‍ അല്ല. കോണ്‍ഗ്രസിലെ എംഎല്‍എമാരില്‍ നിന്നാണ് ചോദ്യം.''

15 July 2022 1:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സഭയില്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരും; പരാമര്‍ശം പിന്‍വലിക്കില്ലെന്ന് എംഎം മണി, മഹതി നല്ല ഒന്നാന്തരം ഭാഷ
X

കെകെ രമയ്ക്ക് നേരെ നടത്തിയ പരാമര്‍ശം പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് എംഎം മണി. നിയമസഭയില്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരും. അതിന് പറ്റുന്നില്ലെങ്കില്‍ എന്തിനാണ് കെകെ രമ നിയമസഭയിലേക്ക് വരുന്നതെന്ന് എംഎം മണി ചോദിച്ചു. വിധവ അല്ലേയെന്ന് ചോദിച്ചത് കോണ്‍ഗ്രസിലെ എംഎല്‍എമാരാണെന്നും മഹതിയെന്ന് പറഞ്ഞാല്‍ നല്ല ഭാഷയാണെന്നും എംഎം മണി വ്യക്തമാക്കി.

എംഎം മണി പറഞ്ഞത്: ''പരാമര്‍ശം ഒരു കാരണവശാലും പിന്‍വലിക്കില്ല. എന്തിനാ വോട്ടും പിടിച്ച് നിയമസഭയില്‍ വരുന്നത്. നിയമസഭയില്‍ വന്നാല്‍ അവിടുത്തെ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടി വരും. ചിലപ്പോള്‍ വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വരും. മുഖ്യമന്ത്രിക്കെതിരെ വളരെ മ്ലേച്ഛമായ ഭാഷയില്‍ അവര്‍ സംസാരിക്കും. അവര്‍ എന്ന് സംസാരിച്ചാലും ഇതാണ് പണി. മഹതിയെന്ന് പറഞ്ഞാല്‍ നല്ല ഭാഷയാണ്. നല്ല ഒന്നാന്തരം ഭാഷയാണ്. വിധവ അല്ലേയെന്ന് ചോദിച്ചത് ഞാന്‍ അല്ല. കോണ്‍ഗ്രസിലെ എംഎല്‍എമാരില്‍ നിന്നാണ് ചോദ്യം. പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണ്. പിന്‍വലിക്കുന്ന പ്രശ്‌നമില്ല. മണി പറഞ്ഞതില്‍ തെറ്റില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ പറ്റുന്നില്ലെങ്കില്‍ എന്തിനാണ് രമ നിയമസഭയിലേക്ക് വരുന്നത്.''

Next Story