Top

സര്‍വ്വകലാശാല പെന്‍ഷന്‍ നിലവിലെ രീതിയില്‍ തുടരും; ഉറപ്പുനല്‍കി മന്ത്രി ആര്‍ ബിന്ദു

പെന്‍ഷന്‍ ഫണ്ട് ഉത്തരവ് പുനഃപരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.

16 March 2022 1:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സര്‍വ്വകലാശാല പെന്‍ഷന്‍ നിലവിലെ രീതിയില്‍ തുടരും; ഉറപ്പുനല്‍കി മന്ത്രി ആര്‍ ബിന്ദു
X

തിരുവനന്തപുരം: സര്‍വ്വകലാശാലകളിലെ പെന്‍ഷന്‍ നിലവിലുള്ള രീതിയില്‍ തുടരുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. പെന്‍ഷന്‍ ഫണ്ട് ഉത്തരവ് പുനഃപരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. സര്‍വ്വകലാശാലാ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷണര്‍മാരുടെയും സംഘടനാനേതാക്കളുമായി നടന്ന ചര്‍ച്ചയിലാണ് മന്ത്രി ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്. ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ കൂടി സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.

സര്‍വ്വകലാശാലാ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പെന്‍ഷനും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍വ്വകലാശാലകള്‍ പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കണമെന്ന ഉത്തരവാണ് പുനഃപരിശോധിക്കാന്‍ ധാരണയായത്. സംഘടനാ നേതാക്കളായ ഡോ. എ പസ്ലത്തില്‍, ഡോ. എസ് നസീബ്, ജി ബിജുകുമാര്‍, ഡോ. കെ ഷറഫുദ്ദീന്‍, ഡോ. എ ആര്‍ രാജന്‍, പ്രൊഫ. എസ് രാജശേഖരന്‍ എന്നിവരാണ് ചര്‍ച്ചയ്ക്ക് എത്തിയത്.

STORY HIGHLIGHTS: minister R Bindhu s reaction on University pension

Next Story