ബ്രാഹ്മണരുടെ കാല് കഴിച്ചൂട്ട്; പ്രാകൃത ആചാരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി രാധാകൃഷ്ണന്, റിപ്പോര്‍ട്ട് തേടി
നവോത്ഥാന കേരളത്തിന് നാണക്കേടുണ്ടാക്കുന്ന വിധത്തിലുള്ള ഇത്തരം പ്രാകൃതമായ ആചാരങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും
4 Feb 2022 3:01 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിൽ (Sree Poornathrayeesa Temple Thrippunithura) ബ്രാഹ്മണരുടെ കാല് കഴിച്ചൂട്ട് വഴിപാട് നടന്ന സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് തേടി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്. വിഷയത്തില്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി നന്ദകുമാറുമായി ഫോണില്‍ സംസാരിച്ചുവെന്നും നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നവോത്ഥാന കേരളത്തിന് നാണക്കേടുണ്ടാക്കുന്ന വിധത്തിലുള്ള ഇത്തരം പ്രാകൃതമായ ആചാരങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. മറ്റു ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴിലുള്ള ക്ഷേത്രങ്ങളിലെയും ഇത്തരത്തില്‍ പരിഷ്കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്ത പ്രാകൃതമായ അനാചാരങ്ങള്‍ ഒഴിവാക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി രാധാകൃഷ്ണന് വ്യക്തമാക്കി.
2019ല്‍ പാലക്കാട് ഒറ്റപ്പാലത്ത് സ്ഥിതി ചെയ്യുന്ന കൂനന്തുള്ളി മഹാവിഷ്ണുക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് നടത്തുന്ന 'ബ്രാഹ്മണരുടെ കാല്കഴുകിച്ചൂട്ടലി'നെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.