Top

മഞ്ജു വാര്യരുടെ പരാതിയില്‍ യുവാവിനെതിരെ കേസ്

ഭീഷണിപ്പെടുത്തല്‍, ഐടി ആക്ട് എന്നീ വകുപ്പുകള്‍ യുവാവിനെതിരെ ചുമത്തിയിട്ടുണ്ട്.

5 May 2022 3:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഞ്ജു വാര്യരുടെ പരാതിയില്‍ യുവാവിനെതിരെ കേസ്
X

കൊച്ചി: നടി മഞ്ജു വാര്യരുടെ പരാതിയില്‍ യുവാവിനെതിരെ കേസ്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നെന്ന പരാതിയില്‍ എളമക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തല്‍, ഐടി ആക്ട് എന്നീ വകുപ്പുകള്‍ യുവാവിനെതിരെ ചുമത്തിയിട്ടുണ്ട്. യുവാവ് ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണങ്ങളേത്തുടര്‍ന്നാണ് നടപടി.



Story Highlights: cyber attack manju warrier files complaint against youth

Next Story