Top

ബീവറേജിലെ മദ്യം കഴിച്ച് കാഴ്ച്ച നഷ്ടപ്പെട്ടെന്ന് പരാതി; അന്വേഷണം

ബീവറേജസില്‍ നിന്നും കൂടുതലായി വാങ്ങുന്ന മദ്യങ്ങളുടെ സാമ്പിള്‍ ശേഖരിച്ച് തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു.

25 Feb 2022 4:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബീവറേജിലെ മദ്യം കഴിച്ച് കാഴ്ച്ച നഷ്ടപ്പെട്ടെന്ന് പരാതി; അന്വേഷണം
X

കൊല്ലത്ത് ബീവറേജില്‍ നിന്ന് വാങ്ങിയ മദ്യം കുടിച്ച് കാഴ്ച നഷ്ടപ്പെട്ടതായി പരാതി. എഴുകോണിലെ ബീവറേജസില്‍നിന്ന് വാങ്ങിയ മദ്യം കുടിച്ച് കാഴ്ച്ച നഷ്ടപ്പെട്ടതായാണ് ആരോപണം. കോട്ടാത്തല സ്വദേശിയായ ഓട്ടോഡ്രൈവറാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതിക്ക് പിന്നാലെ എക്‌സൈസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

ബീവറേജസില്‍ നിന്നും കൂടുതലായി വാങ്ങുന്ന മദ്യങ്ങളുടെ സാമ്പിള്‍ ശേഖരിച്ച് തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു. ഒമ്പത് ഇനം മദ്യങ്ങളുടെ സാമ്പിളാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ഇതിന്റെ പരിശോധനാ ഫലത്തിന് ശേഷമെ ഒരു നിഗമനത്തില്‍ എത്താന്‍ സാധിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. പരാതിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ കട തുറന്നിരുന്നില്ല.

എഴുകോണ്‍ ബിവറേജസില്‍നിന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വാങ്ങിയ മദ്യ കഴിഞ്ഞ ദിവസമാണ് ഇയാള്‍ സുഹൃത്തുമൊത്ത കുടിച്ചത്. വൈകുന്നേരമായപ്പോള്‍ കാഴ്ച്ചയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യുവാവുള്ളത്.

അതേസമയം, യുവാവിനൊപ്പം മദ്യപിച്ചയാള്‍ക്കോ, കടയില്‍ നിന്നും മദ്യം വാങ്ങിയ മറ്റാര്‍ക്കെങ്കിലുമോ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് എക്‌സൈസ് അറിയിച്ചു. എക്‌സൈസ് കൊല്ലം ഡെപ്യൂട്ടി കമ്മിഷണര്‍ ബി സുരേഷ്, അസി. കമ്മീഷണര്‍ വി റോബര്‍ട്ട്, സിഐപി എ സഹദുള്ള, ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ ഉദയകുമാര്‍ ഇന്‍സ്‌പെക്ടര്‍ പോള്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. അന്വേണം പുരോഗമിച്ചു വരുകയാണെന്നും പരിശോധന ഫലം ലഭ്യമായതിന് ശേഷമേ കുടുതല്‍ നിഗമനങ്ങളിലേക്ക് എത്താന്‍ കഴുയുവെന്നും എക്‌സൈസ് അറിയിച്ചു.

STORY HIGHLIGHTS: Man complaints loss his sight after consuming liquor purchased from a beverage shop in kollam

Next Story