മലയാളിയായ എസ് സോമനാഥ് ഐഎസ്ആര്‍ഒ മേധാവി
ജിഎസ്എല്‍വി മാര്‍ക്ക് 3 ഉള്‍പ്പെടെയുള്ള വിക്ഷേപണ വാഹനങ്ങള്‍ക്കു രൂപം നല്‍കിയത് സോമനാഥിന്റെ നേതൃത്വത്തിലായിരുന്നു.
12 Jan 2022 1:14 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഐഎസ്ആര്‍ഓയുടെ പുതിയ മേധാവിയായി മലയാളിയായ ശാസ്ത്രജ്ഞന് എസ് സോമനാഥ് നിയമിതനായി. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സോമനാഥ് നിലവില്‍ വിഎസ്എസ്സി ഡയറക്ടാറായിരുന്നു.
നേരത്തേ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ (എല്പിഎസ്സി) മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018ലാണ് സോമനാഥ് വിഎസ്എസ്സി ഡയറക്ടര്‍ ആയത്. ജിഎസ്എല്‍വി മാര്‍ക്ക് 3 ഉള്‍പ്പെടെയുള്ള വിക്ഷേപണ വാഹനങ്ങള്‍ക്കു രൂപം നല്‍കിയത് സോമനാഥിന്റെ നേതൃത്വത്തിലായിരുന്നു.
- TAGS:
- ISRO
- S Somnath
- ISRO Chairman
Next Story