Top

ഭാര്യയുടെ ആത്മഹത്യ; എക്‌സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്

23 Nov 2022 1:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭാര്യയുടെ ആത്മഹത്യ;  എക്‌സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
X

മലപ്പുറം: ഭാര്യ ആത്മഹത്യ ചെയ്ത് കേസിൽ എക്‌സൈസ് ഉദ്യോഗസ്ഥനായ ഭർത്താവ് അലക്സ് അലോഷ്യസ് അറസ്റ്റിൽ. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ പതിനഞ്ചിനാണ് കൊല്ലം സ്വ​ദേശിയായ ജിൻസിയെ മലപ്പുറം ചെമ്മങ്കടവിലെ വാടക ക്വാർട്ടേഴ്സിൽ വെച്ച് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പൊലീസ് അന്വേഷണത്തിൽ ഭർത്താവിന്റെ ഉപദ്രവം കാരണമാണ് ജിൻസി ആത്മഹത്യ ചെയ്തത് എന്ന് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ അലക്സ് മലപ്പുറം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിൽ സിവിൽ എക്‌സൈസ് ഓഫീസറാണ്.

STORY HIGHLIGHTS: Malappuram excise officer arrested

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Next Story