Top

Live Rain Updates: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

എറണാകുളം, തൃശൂര്‍, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

4 Aug 2022 5:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

Live Rain Updates: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
X

കൊച്ചി: സംസ്ഥാനത്തിന്റെ മധ്യമേഖലയിലും വടക്കന്‍ പ്രദേശങ്ങളിലും മഴ ശക്തമായി തുടരുന്നു. എട്ട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുടെയും, ഷീയര്‍ സോണിന്റെയും, അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ ഓഗസ്റ്റ് നാല് മുതല്‍ ഏട്ട് വരെ ശക്തമായ മഴക്കും ഓഗസ്റ്റ് അഞ്ചിന് ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Live Updates

  • 4 Aug 2022 4:35 PM GMT

    നിലമ്പൂർ, ഏറനാട് താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

    കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നിലമ്പൂർ, ഏറനാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ, അംഗൻ വാടികൾ, ട്യൂഷൻ സെന്ററുകള്‍ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്റ്റ് 5) ജില്ല കലക്ടർ വി ആർ പ്രേംകുമാർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമില്ല. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

  • 4 Aug 2022 4:30 PM GMT

    ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നു

    ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നു. നിലവിലെ ജലനിരപ്പ് 6.8 മീറ്ററാണ്. 7.1 മീറ്റര്‍ ഉയര്‍ന്നാല്‍ ആദ്യ മുന്നറിയിപ്പ് നല്‍കും. സമീപ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ച് തുടങ്ങി. കേരള ഷോളയാര്‍, പെരിങ്ങല്‍കുത്ത് ഡാമുകള്‍ കൂടുതല്‍ തുറന്നതിനാല്‍ രാത്രിയോടെ അധികജലം ചാലക്കുടി പുഴയിലേക്കെത്താനാണ് സാധ്യത.

  • 4 Aug 2022 4:23 PM GMT

    ഗതാഗതം നിരോധിച്ചു

    അടിമാലി-കുമളി ദേശീയപാതയില്‍ കല്ലാര്‍കുട്ടിക്കും പനംകുട്ടിക്കും ഇടയില്‍ വെള്ളകുത്തിന് സമീപം റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലായതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.

  • 4 Aug 2022 4:03 PM GMT

    ചാലക്കുടിയിൽ 29 ക്യാമ്പുകൾ

    തൃശൂർ ചാലക്കുടിയിൽ 29 ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 426കുടുംബങ്ങളിൽ നിന്നായി 1429 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്.


  • നാളെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
    4 Aug 2022 3:44 PM GMT

    നാളെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

    കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, എറണാകുളം, വയനാട്, പത്തനംതിട്ട, തൃശൂര്‍, കോട്ടയം, ഇടുക്കി, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ കലക്ടര്‍മാരാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എംജി സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

  • 4 Aug 2022 3:40 PM GMT

    വീടുകൾ വെള്ളത്തിലായി

    പാലക്കാട് ജില്ലയിലെ മലയോര മേഖലയായ നെല്ലിയാമ്പതിയിൽ ശക്തമായ മഴ. മലയോര മേഖലകളിലെ ചെറുപുഴക്കൾ കരകവിഞ്ഞു. പോത്തുണ്ടി അണക്കെട്ടിൽ നിന്നും കൂടുതൽ ജലം പുഴയിലേക്ക് തുറന്നതോടെ ചാത്തമംഗലം പാലത്തിന് സമീപത്തെ വീടുകൾ വെള്ളത്തിലായി.

  • 4 Aug 2022 2:34 PM GMT

    മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കും

    മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറക്കും. ജലനിരപ്പ് 136 അടിയിലെത്തിയ സാഹചര്യത്തിലാണ് തീരുമാനം. റൂള്‍ കര്‍വിലെത്താന്‍ ഒരടി മാത്രമാണ് ബാക്കിയുള്ളത്. തമിഴ്‌നാട് ആദ്യ അറിയിപ്പ് കേരളത്തിന് നല്‍കി.

  • 4 Aug 2022 1:54 PM GMT

    എറണാകുളം ജില്ലയിലും അവധി

    എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ (05/08/22) അവധിയായിരിക്കുമെന്ന് കളക്ടര്‍ രേണു രാജ് അറിയിച്ചു.

  • 4 Aug 2022 1:51 PM GMT

    മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പുയരുന്നു

    മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക്. നിലവിലെ ജലനിരപ്പ് 135.90. അനുവദനീയമായ ജലനിരപ്പ് 137.50 ആണ്.

  • 4 Aug 2022 1:45 PM GMT

    വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

    വയനാട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ ( വെള്ളി ) അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

Next Story