പുറമറ്റം പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടപ്പെട്ടു
ഇടതുമുന്നണിയോടൊപ്പമായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബി യുഡിഎഫ് പക്ഷത്തേക്ക് നേരത്തെ മാറിയിരുന്നു
25 July 2022 8:26 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പത്തനംതിട്ട: പുറമറ്റം പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടപ്പെട്ടു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ കെ വി രശ്മിമോള് തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിലെ ശോശാമ്മ തോമസിനെയാണ് പരാജയപ്പെടുത്തിയത്. യുഡിഎഫിന് ഏഴ് വോട്ടും എല്‍ഡിഎഫിന് ആറ് വോട്ടും ലഭിച്ചു.
ഇടതുമുന്നണിയോടൊപ്പമായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബി യുഡിഎഫ് പക്ഷത്തേക്ക് നേരത്തെ മാറിയിരുന്നു. സൗമ്യക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു.
അതിന് പിന്നാലെയാണ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. ഈ സ്ഥാനവും നഷ്ടപ്പെട്ടതോടെയാണ് എല്‍ഡിഎഫിന് ഭരണം പൂര്‍ണ്ണമായി നഷ്ടപ്പെട്ടത്.
- TAGS:
- LDF
- UDF
- Pathanamthitta
Next Story