ഓണാഘോഷ പരിപാടിക്ക് പിരിവ് നല്കാന് വൈകി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ജോലിക്കിടെ മര്‍ദ്ദനം
ഡ്രൈവറെ ആക്രമിക്കുന്നതിനിടയില്‍ ബസ് തനിയെ മുന്നോട്ട് പോയിരുന്നു ഇതുവഴി വന്ന കാറിലെ യാത്രക്കാര്‍ ബസില്‍ കയറി ഹാന്‍ഡ് ബ്രേക്ക് വലിച്ചാണ് ബസ് നിര്‍ത്തിയത്
3 Sep 2022 5:04 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോതമംഗലം: കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് ഓടിക്കവേ മര്‍ദ്ദിച്ചതായി പരാതി. ഓണാഘോഷ പരിപാടികള്‍ക്കുള്ള പിരിവു നല്കാന് വൈകിയതിന്റെ പേരില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിക്കിടെ ആക്രമിച്ചത്. കോതമംഗലം- ചാരുപാറ റൂട്ടിലോടുന്ന ബസിന്റെ ഡ്രൈവര്‍ പിണവൂര്‍ക്കുടിയില്‍ താമസിക്കുന്ന വൈക്കം സ്വദേശി കെ വി അനില്‍ കുമാര്‍ (43) ആണു ചികിത്സ തേടിയത്.
പാലമറ്റം ചീക്കോടുള്ള ക്ലബിന്റെ ഓണാഘോഷത്തിനു പിരിവ് ആവശ്യപ്പെട്ട് അനിലിനെ ക്ലബ്ബ് ഭാരവാഹികള്‍ സമീപിച്ചിരുന്നു. ശമ്പളം ലഭിക്കുമ്പോള്‍ നല്‍കാമെന്ന് അറിയിച്ചത് ക്ലബ്ബ് ഭാരവാഹികള്‍ ആദ്യം സമ്മതിക്കുകയും ചെയ്തു. എന്നാല്‍, പ്രദേശവാസിയായ യുവാവ് ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി. അടുത്ത ട്രിപ്പില്‍ ബസ് ചീക്കോട് നിര്‍ത്തിയപ്പോള്‍ തലയ്ക്ക് കല്ലെറിഞ്ഞെന്നാണ് അനില്‍ കുമാര്‍ പരാതിയില്‍ പറയുന്നത്. സീറ്റില്‍ നിന്നു വലിച്ചു താഴെയിട്ടു മര്‍ദ്ദിക്കുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്ന്നു മര്‍ദ്ദിച്ചെന്നും അനില്‍ പറയുന്നു. ക്ലബ് ഭാരവാഹികളെത്തിയാണ് അനിലിനെ ആക്രമണത്തില്‍ നിന്നു രക്ഷിച്ചത്.
ഡ്രൈവറെ ആക്രമിക്കുന്നതിനിടയില്‍ ബസ് തനിയെ മുന്നോട്ട് പോയിരുന്നു. കണ്ടക്ടര്‍ ബ്രേക്ക് ചവിട്ടിയെങ്കിലും ബസ് നിന്നില്ല. പരിചയക്കുറവുള്ളതിനാല്‍ കണ്ടക്ടര്‍ക്ക് കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇതുവഴി വന്ന കാറിലെ യാത്രക്കാര്‍ ബസില്‍ കയറി ഹാന്‍ഡ് ബ്രേക്ക് വലിച്ചാണ് ബസ് നിര്‍ത്തിയത്.
Story Highlights: Late collection for Onam celebrations; KSRTC driver assaulted during work
- TAGS:
- KSRTC
- Kothamangalam