Top

കുംഭാവുരുട്ടി വെളളച്ചാട്ടത്തിൽ മലവെളളപ്പാച്ചിൽ; ഒരു മരണം, അഞ്ച് പേർ കുടുങ്ങി കിടക്കുന്നു

അച്ഛൻകോവില്‍ വനത്തിനുളളില്‍ തമിഴ്‌നാടുമായി ചേര്‍ന്ന് നില്‍ക്കുന്ന വെളളച്ചാട്ടമാണ് കുംഭാവുരുട്ടി.

31 July 2022 12:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുംഭാവുരുട്ടി വെളളച്ചാട്ടത്തിൽ മലവെളളപ്പാച്ചിൽ; ഒരു മരണം, അഞ്ച് പേർ കുടുങ്ങി കിടക്കുന്നു
X

കൊല്ലം: കുംഭാവുരുട്ടി വെളളച്ചാട്ടത്തിൽ മലവെളളപ്പാച്ചിൽ. ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ അച്ഛന്‍ കോവിലാറിന്റെ മറുകരയില്‍ കുടുങ്ങി കിടക്കുകയാണ്. ഒഴുക്കിൽപ്പെട്ട് തമിഴ്നാട് മധുരൈ സ്വദേശി മരിച്ചത്. രക്ഷപ്പെടുത്തിയ മറ്റൊരാളെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോ​ഗമിക്കുകയാണ്.

വിനോദ സഞ്ചാരികള്‍ കുളിച്ചുകൊണ്ടിരിക്കെ വനത്തിനുളളില്‍ ഉരുള്‍പൊട്ടി മലവെളളപ്പാച്ചിലുണ്ടാകുകയായിരുന്നു. കുടുങ്ങികിടക്കുന്ന അഞ്ച് പേരിൽ ഒരാളുടെ തലക്ക് ​പരുക്കേറ്റിട്ടുണ്ട്.

വനം വകുപ്പ് ഉദ്യോ​ഗസ്ഥരും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. മലവെളളപ്പാച്ചിലുണ്ടായ ഉടനെ ആളുകള്‍ ചിതറിയോടുകയായിരുന്നു. തമിഴ്നാട് സ്വദേശികളാണ് വിനോദ സഞ്ചാരികളിൽ കൂടുതലും. പരുക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. മലവെളളപ്പാച്ചിലെ തുടർന്ന് വിനോദ സഞ്ചാരികളെ ഇവിടെ നിന്ന് ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്.അച്ഛൻകോവില്‍ വനത്തിനുളളില്‍ തമിഴ്‌നാടുമായി ചേര്‍ന്ന് നില്‍ക്കുന്ന വെളളച്ചാട്ടമാണ് കുംഭാവുരുട്ടി.

STORY HIGHLIGHTS: land slide in kumbhavurutty waterfall five people are trapped

Next Story