Top

കൊവിഡ് പരിശോധന നിരക്ക് കുറച്ച സർക്കാർ നടപടിക്കെതിരെയുളള ഹർജി: ഇന്ന് ഹൈക്കോടതി പരിഗണിക്കും

നിരക്ക് കുറക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയിൽ അറിയിച്ചു. വിവിധ പരിശോധനകൾക്കായി ലാബുകൾ അമിത ചാർജ് ഈടാക്കുന്നുവെന്ന് കണ്ടെത്തിയാണ് സർക്കാർ നടപടി.

17 Feb 2022 4:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് പരിശോധന നിരക്ക് കുറച്ച സർക്കാർ നടപടിക്കെതിരെയുളള ഹർജി: ഇന്ന് ഹൈക്കോടതി പരിഗണിക്കും
X

സംസ്ഥനത്ത് കൊവിഡ് പരിശോധന നിരക്ക് കുറച്ച സർക്കാർ നടപടിക്കെതിരെ ലാബ് ഉടമകൾ നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ . ആൻറിജൻ, ആർ ടി പി സി ആർ നിരക്കുകൾ കുറച്ചത് ഉൾപ്പെടെ പിപിഇ കിറ്റ്, മാസ്ക് തുടങ്ങി സുരക്ഷാ സാമ ഗ്രികളുടെ നിരക്ക് കുറച്ചതിനെതിരെ നൽകിയ ഹർജിയാണ് പരി ഗണിക്കുന്നത്. നിരക്ക് കുറക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയിൽ അറിയിച്ചു. വിവിധ പരിശോധനകൾക്കായി ലാബുകൾ അമിത ചാർജ് ഈടാക്കുന്നുവെന്ന് കണ്ടെത്തിയാണ് സർക്കാർ നടപടി. നിരക്ക് വർധന സംബന്ധിച്ച് ഹൈക്കോടതിയിൽ നിലനിൽക്കുന്ന മറ്റ് കേസുകളുടെ ഒപ്പമാണ് ഇന്ന് ലാബ് ഉടമകളുടെ ഹർജിയും പരിഗണിക്കുക.

സ്വകാര്യ ലാബ് മേഖലയിലുള്ളവരുമായി ച‌‍‍‌ർച്ച നടത്താതെ കൊവിഡ് പരിശോധന നിരക്കുകൾ കുറയ്ക്കുന്ന നടപടി പിൻവലിക്കണമെന്നാണ് ലാബ് ഉടമകളുടെ ആവശ്യം. മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന് നിവേദനം നൽകിയിരുന്നു. നടപടി ഇല്ലെങ്കിൽ സമര പരിപാടികളിലേക്ക് നീങ്ങുമെന്നും അസോസിയേഷൻ അറിയിച്ചിരുന്നു. കൊവിഡ് പരിശോധന നിരക്കുകൾ വ‌‌ർധിപ്പിച്ചില്ലെങ്കിൽ അത്തരം പരിശോധന നടത്തുന്ന ലാബുകളിലെ മോളിക്യുലാർ വിഭാഗം അടച്ചിടാനാണ് ലാബുടമകളുടെ നീക്കം.

മുമ്പ് നിശ്ചയിച്ചിരുന്ന പോലെ ആർടിപിസിആർ പരിശോധനയ്ക്ക് അഞ്ഞൂറ് രൂപയും ആൻ്റിജൻ പരിശോധനയ്ക്ക് 300 രൂപയും ആയി തന്നെ തുടരണമെന്നാണ് ലാബ് ഉടമകളുടെ സംഘടന ആവശ്യപ്പെടുന്നത്. ലാബ് ഉടമകൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും ആ സാഹചര്യത്തിൽ കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകാനാവില്ലെന്നുമാണ് നിലപാട്.

കഴിഞ്ഞ ആഴ്ച്ചയാണ് ആൻറിജൻ, ആർ ടി പി സി ആർ നിരക്കുകൾ പുതുക്കി നിശ്ചയിച്ചതായി ആരോ ഗ്യമന്ത്രി വീണാ ജോ‌‌ർജ് അറിയിച്ചത്. ആർടിപിസിആർ 300 രൂപ, ആന്റിജൻ 100 രൂപ, എക്‌സ്‌പെർട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1225 രൂപ, ആർടി ലാമ്പ് 1025 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. എല്ലാ ചാർജുകളും ഉൾപ്പെടെയുള്ള നിരക്കാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. ആർടിപിസിആർ 500 രൂപ, ആന്റിജൻ 300 രൂപ, എക്സ്‌പെർട്ട് നാറ്റ് 2500 രൂപ, ട്രൂനാറ്റ് 1500 രൂപ, ആർടി ലാമ്പ് 1150 രൂപ എന്നിങ്ങനെയാണ് മുമ്പ് നിശ്ചയിച്ച നിരക്ക്.

Story Highlights : laboratory owners association against reduction of covid test rate

Next Story

Popular Stories