Top

കാറ്റില്‍ നിലംപൊത്തിയ തെങ്ങില്‍ ബൈക്കിടിച്ചു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

അശ്വിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിപ്പിച്ച യുവാവ് ഇന്ന് രാവിലെയാണ് മരിച്ചത്

4 July 2022 5:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാറ്റില്‍ നിലംപൊത്തിയ തെങ്ങില്‍ ബൈക്കിടിച്ചു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം
X

കോഴിക്കോട്: കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ നിലംപൊത്തിയ തെങ്ങില്‍ ബൈക്കിടിച്ച് കോഴിക്കോട് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. വയനാട് മാനന്തവാടി സ്വദേശി അശ്വിന്‍ (20) ആണ് മരിച്ചത്. മെഡിക്കല്‍ കോളേജ് കാമ്പസിലെ ഐഎംജിക്ക് സമീപമാണ് അപകടം. ഞായറാഴ്ച്ച രാത്രി പത്ത് മണിക്കായിരുന്നു അപകടം.

അശ്വിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിപ്പിച്ച യുവാവ് ഇന്ന് രാവിലെയാണ് മരിച്ചത്. മുന്നില്‍ ആംബുലന്‍സുണ്ടായിരുന്നതിനാല്‍ തെങ്ങ് വീണുകിടക്കുന്നത് കാണാതെവന്ന ബൈക്ക് അപകടത്തില്‍പ്പെട്ടുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മഴക്കെടുതിയില്‍ ഇടുക്കിയിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഏലപ്പാറയില്‍ മണ്ണിടിച്ചലില്‍ കോഴിക്കാനം എസ്റ്റേറ്റ് തൊഴിലാളി പുഷ്പ എന്ന് വിളിക്കുന്ന ഭാഗ്യം ആണ് മരിച്ചത്. ലയത്തിന് പുറകിലത്തെ മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് എത്തി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം.

Next Story