Top

കൊച്ചിയും തിരുവനന്തപുരവും മികച്ച നഗരങ്ങള്‍; നീതി ആയോഗിന്റെ പട്ടികയില്‍ ഇടംപിടിച്ച് കേരളം

പട്ടികയില്‍ തിരുവനന്തപുരവും കൊച്ചിയും നാലും അഞ്ചും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

25 Nov 2021 2:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊച്ചിയും തിരുവനന്തപുരവും മികച്ച നഗരങ്ങള്‍; നീതി ആയോഗിന്റെ പട്ടികയില്‍ ഇടംപിടിച്ച് കേരളം
X

നീതി ആയോഗ് ആദ്യമായി തയ്യാറാക്കിയ നഗര സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍(2021-22)ഇടംപിടിച്ച് തിരുവനന്തപുരവും കൊച്ചിയും. മികച്ച നഗരങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരവും കൊച്ചിയും നാലും അഞ്ചും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ദാരിദ്ര്യ നിര്‍മാര്‍ജനം, ജീവിത നിലവാരം, പട്ടിണി ഇല്ലാതാക്കല്‍, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് പട്ടിക തയ്യാറാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ നേട്ടം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

കേരളത്തിലെ നഗരങ്ങളും മികവിന്റെ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്നു, കൊവിഡ് പ്രതിസന്ധിക്കിടയിലും ഈ നേട്ടം കൈവരിക്കാനായത് അഭിമാനകരമായ നേട്ടമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. കേരളത്തിന്റെ നഗര വികസനത്തിനായി സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്കുളള അംഗീകാരം കൂടിയാണിതെന്നും മികവ് പുലര്‍ത്തിയ നഗരസഭകളെ അഭിനന്ദിക്കുന്നു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.



Next Story

Popular Stories