Top

'എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും തീവ്രവാദസംഘടനകള്‍'; ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നെന്ന് ഹൈക്കോടതി

സഞ്ജിത്തിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

13 May 2022 10:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും തീവ്രവാദസംഘടനകള്‍; ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നെന്ന് ഹൈക്കോടതി
X

The High Court has ruled that the SDPI and the Popular Front are extremist organizations. ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന തീവ്രവാദ സംഘടനകളാണ് രണ്ടുമെന്നതില്‍ സംശയമില്ല. എന്നാല്‍ ഇരുസംഘടനകളും നിരോധിക്കപ്പെട്ടതല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

സഞ്ജിത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കണ്ണിലെ കരടായിരുന്നെന്ന് ഭാര്യ അര്‍ഷിക ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. സഞ്ജിത്തിനെ കൊല്ലാന്‍ എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും ഗൂഢാലോചന നടത്തിയിട്ടുണ്ട്. ഇക്കാര്യം പൊലീസ് വിശദമായി അന്വേഷിച്ചില്ലെന്നും ഭാര്യ ഹര്‍ജിയില്‍ ആരോപിച്ചു.

കേസിലെ മുഖ്യ പ്രതികളെ അന്വേഷണസംഘം പിടികൂടിയതായി കോടതി വ്യക്തമാക്കി. നിശ്ചിത കാലയളവിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് ഹാജരാക്കിയതിനാല്‍ പ്രതികള്‍ക്ക് ജാമ്യവും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ കുറ്റവാളികളെ സംരക്ഷിക്കുന്നതില്‍ അന്വേഷണ ഏജന്‍സിക്ക് പ്രത്യേക താല്‍പര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും കോടതി ഹര്‍ജി തള്ളി കൊണ്ട് പറഞ്ഞു.

Next Story

Popular Stories