Top

എല്‍ജെഡി പിളരും; ഷേയ്ക്ക് പി ഹാരിസിന്‍റെ സിപിഐഎം പ്രവേശനം ഉടൻ, മുഖ്യമന്ത്രിയെ കാണും

കുടിക്കാഴ്ച്ചയിൽ അനുഭാവപൂർവ്വമായ പ്രതികരണം കോടിയേരി ബാലകൃഷ്ണനിൽ നിന്നുണ്ടായിട്ടുണ്ട്

20 Dec 2021 11:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്‍ജെഡി പിളരും; ഷേയ്ക്ക് പി ഹാരിസിന്‍റെ സിപിഐഎം പ്രവേശനം ഉടൻ, മുഖ്യമന്ത്രിയെ കാണും
X

തിരുവനന്തപുരം: പാർട്ടി വിട്ട ലോക്‌താന്ത്രിക് ജനതാദൾ (എൽജെഡി) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷേക്ക് പി.ഹാരിസ് സിപിഐഎമ്മിൽ ചേരും. ഷേയ്ക്ക് പി ഹാരിസിനൊപ്പം എൽജെഡി നേതൃത്വത്തിനെതിരെ വിമത നീക്കങ്ങൾ നടത്തിയ നേതാക്കളും പ്രവർത്തകരും സിപിഐഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നാണ് സൂചന. പിളർപ്പിന് തുല്യമായ രാജി എൽ.ജെ.ഡി.യിൽ ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഷെയ്ക്ക് പി ഹാരിസ് നേരത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

സിപിഐഎമ്മുമായി യോജിച്ച് പോകും, സോഷ്യലിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുന്ന പാർട്ടികളുടെ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സംസ്ഥാന പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ദേശീയ നേതൃത്വം തയ്യറായില്ല. ആശയങ്ങളെക്കാൾ പ്രാതിനിധ്യം കുടുംബാധിപത്യത്തിന് നൽക്കുന്നു. പാർട്ടി ശക്തമായ ഇടങ്ങളിലെല്ലാം കുടുംബാധിപത്യത്തിന് ഉദാഹരണങ്ങളുണ്ട്. ദേശീയ പ്രസിഡൻ്റ് എവിടെ എന്ന് പോലും എൽ ജെ ഡികാർക്ക് അറിയില്ല. ദേശീയ നേതൃത്വം ദുർബലമാണ്. ഷെയ്ഖ് പി ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു.

കുടിക്കാഴ്ച്ചയിൽ അനുഭാവപൂർവ്വമായ പ്രതികരണം കോടിയേരി ബാലകൃഷ്ണനിൽ നിന്നുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഉടൻ കൂടിക്കാഴ്ച്ച നടത്തും. സുരേന്ദ്രൻ പിള്ള അധിക നാൾ എൽ ജെ ഡി യിൽ തുടരില്ല. എൽ ജെ ഡി യിലെ പോഷക സംഘടനകളിൽ നിന്നും സി പി എമ്മിലേക്ക് പ്രവർത്തകർ എത്തുമെന്നും ഷെയ്ക്ക് പി ഹാരിസ് വ്യക്തമാക്കി.

ഷേയ്ക്ക് പി ഹാരിസിന്റെ രാജിക്കത്ത്;

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഓൺലൈനിൽ കൂടിയ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ പാർട്ടിയുടെ സംഘടന രാഷ്ട്രീയപരമായ ചില വിഷയങ്ങളെ സംബന്ധിച്ച് ഞാൻ ഉൾപ്പെടുന്ന മുതിർന്ന ചില സഖാക്കൾ ഉന്നയിച്ചിരുന്നല്ലോ. അതിൽ പ്രധാനമായും എൽ.ജെ.ഡിയുടെ സംസ്ഥാന നേതൃത്വത്തിൽ പൂർണ്ണമായ നേതൃത്വമാറ്റം ആവശ്യപ്പെടുന്നതായിരുന്നു. അതിനെ സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിയുടെ മുൻപാകെ പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും അത് ചർച്ച ചെയ്യുവാനോ പരിഹരിക്കുന്നതിനോ സാധിച്ചില്ല.

അതിനുശേഷം താങ്കൾ പാർട്ടിയുടെ സംസ്ഥാന ഭാരവാഹികളിൽ നൽകിയിരുന്ന ചുമതലകളിൽ ചില മാറ്റങ്ങൾ ഏകപക്ഷീയമായി വരുത്തുകയും തന്നിഷ്ടക്കാരെ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലും ഭാരവാഹികളായും നോമിനേറ്റ് ചെയ്യുകയും ചെയ്തു. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം ചേർന്നിട്ട് തന്നെ മാസങ്ങളായി. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ദൈനംദിന പ്രശ്നങ്ങളിൽ ഇടപെടാനോ സമൂഹം നേരിടുന്ന രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുവാനോ പ്രതികരിക്കുവാനോ കഴിയാത്ത അവസ്ഥയിൽ പാർട്ടി ദുർബലമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എൽ.ജെ.ഡി എന്ന താങ്കൾ നേതൃത്വം നൽകുന്ന പാർട്ടിയിൽ തുടർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആയതിനാൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഞാൻ രാജിവെയ്ക്കുന്നു.

Next Story

Popular Stories