Top

കിറ്റെക്‌സ് തൊഴിലാളികളും ശ്രീനിജന്‍ എംഎല്‍എയും തമ്മില്‍ തര്‍ക്കം; കേസെടുത്ത് പൊലീസ്

കിറ്റെക്സ് കമ്പനിയിലെ മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന പൈപ്പ് ഉള്‍പ്പടെ കനലിലൂടെ അനധികൃതമായാണ് കൊണ്ടുപോകുന്നതെന്നും എംഎല്‍എ പറഞ്ഞു.

15 Jan 2022 3:47 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കിറ്റെക്‌സ് തൊഴിലാളികളും ശ്രീനിജന്‍ എംഎല്‍എയും തമ്മില്‍ തര്‍ക്കം; കേസെടുത്ത് പൊലീസ്
X

കുന്നത്തുനാട് എംഎല്‍എ ശ്രീനിജനും കിറ്റെക്‌സിലെ തൊഴിലാളികളും തമ്മില്‍ തര്‍ക്കം. പെരിയാര്‍വാലി കനാല്‍ സന്ദര്‍ശിക്കാന്‍ എംഎല്‍എ എത്തിയപ്പോഴാണ് തൊഴിലാളികളുമായി തര്‍ക്കമുണ്ടായത്. സംഭവത്തില്‍ കുന്നത്തുനാട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

സിപിഐഎം പ്രവര്‍ത്തകര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് കിറ്റെക്‌സ് തൊഴിലാളികള്‍ ചികിത്സ തേടി. പെരിയാര്‍വാലി കനാലില്‍ നിന്ന് ജലം കിറ്റെക്‌സ് കമ്പനി അനധികൃതമായി ഉപയോഗിക്കുന്നുവെന്ന കിഴക്കമ്പലത്തെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പരിശോധനക്കായാണ് ശ്രീനിജന്‍ എംഎല്‍എ എത്തിയത്.

കനാലിലെ വെളളം കിറ്റെക്‌സ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട് അത് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും ശ്രീനിജന്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും പി വി ശ്രീനിജന്‍ എംഎല്‍എ പറഞ്ഞു. കിറ്റെക്സ് കമ്പനിയിലെ മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന പൈപ്പ് ഉള്‍പ്പടെ കനലിലൂടെ അനധികൃതമായാണ് കൊണ്ടുപോകുന്നതെന്നും എംഎല്‍എ പറഞ്ഞു.

പെരിയാര്‍വാലിയിലെ വെള്ളം കിറ്റെക്‌സ് കമ്പനി അനധികൃതമായി ഉപയോഗിക്കുകയാണന്നാണ് നാട്ടുകാര്‍ പറയുന്നയത്. പെരിയാര്‍ വാലിയില്‍ നിന്നുള്ള കനാലൂടെ നിലവില്‍ ആഴ്ചയില്‍ ഒരിക്കലാണ് വെള്ളം എത്തുന്നത്. കിഴക്കമ്പലം പഞ്ചായത്തിലെ കിറ്റെക്‌സ് ഇരിക്കുന്ന പ്രദേശങ്ങള്‍ ഉള്‍പ്പടെ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. തൊഴിലുറപ്പ് ജോലിക്കെത്തിയ എത്തിയ സ്ത്രീകള്‍ ആണ് കനലിന്റെ വശങ്ങള്‍ പൊട്ടിച്ച് വെള്ളം ഒഴുക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് പരാതിയുയര്‍ത്തുകയായിരുന്നു.

അതേസമയം, ആരോപണം അടിസ്ഥാന രഹിതമാണെന്നും എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം കിറ്റെക്‌സിന്റെ സ്വകാര്യ സ്ഥലത്ത് അനധികൃതമായി കടന്ന് ഗുണ്ടായിസം കാണിക്കുകയായിരുന്നുവെന്നും സാബു എം ജേക്കബ് പറഞ്ഞു. ജലമെടുക്കുന്നത് നിയമവിരുദ്ധമാണോ എന്ന് പരിശോധിക്കുമെന്ന് പെരിയാര്‍ വാലി ഇറിഗേഷന്‍ പ്രോജക്ടിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Next Story

Popular Stories