Top

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ആലുവയിൽ ജെബി മേത്തറിന്റെ സീറ്റ് നിലനിർത്തി കോൺഗ്രസ്

യുഡിഎഫിന് 43 വോട്ടിൻ്റെ ഭൂരിപക്ഷം

22 July 2022 7:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ആലുവയിൽ ജെബി മേത്തറിന്റെ സീറ്റ് നിലനിർത്തി കോൺഗ്രസ്
X

കൊച്ചി: ആലുവ നഗര സഭാ 22-ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നില നിർത്തി. 43 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിന്റെ വിദ്യാ ബിജു വിജയിച്ചു.168 വോട്ടാണ് വിദ്യ ബിജുവിന് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാ‍ർത്ഥിയായിരുന്ന എൻ കെ കവിതയ്ക്ക് 125 വോട്ടും എൻഡിഎ സ്ഥാനാർത്ഥി പി ഉമാദേവിക്ക് 110 വോട്ടും ലഭിച്ചു.574 വോട്ടർമാരാണ് വാ‍ർഡിൽ ആകെയുള്ളത്, 403 വോട്ടായിരുന്നു പോൾ ചെയ്തത്.

ഈ വാര്‍ഡിലെ കൗണ്‍സിലറും നഗരസഭ വൈസ് ചെയര്‍പേഴ്‌സനുമായിരുന്ന ജെബി മേത്തര്‍ എം പി ആയതോടെ രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എ കെ ആന്റണിയുടെ ഒഴിവിലേക്കായിരുന്നു ജെബി മേത്തര്‍ രാജ്യസഭയില്‍ എത്തിയത്.

സംസ്ഥാനത്തെ 10 ജില്ലകളിലെ 20 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് പത്തിടത്ത് ജയിച്ചു. യുഡിഎഫ് ആറ് വാർഡുകളിൽ ജയിച്ചു. എൽഡിഎഫിൽ നിന്നും ഒരു സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. ബി ജെ പി ഒരു സീറ്റ് നിലനിർത്തി.

STORY HIGHLIGHT: Congress retained JB Mather's seat in Aluva

Next Story