Top

പി സി ചാക്കോയില്‍ അതൃപ്തി; എന്‍സിപിയില്‍ പടലപിണക്കം; പവാറിനെ കണ്ട് തോമസ് കെ തോമസ്

ആലപ്പുഴയിലെ വ്യവസായി റെജി ചെറിയാനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തിക്കാനുള്ള ശ്രമം എന്‍സിപിയില്‍ നടക്കുന്നുണ്ട്

1 Aug 2022 2:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പി സി ചാക്കോയില്‍ അതൃപ്തി; എന്‍സിപിയില്‍ പടലപിണക്കം; പവാറിനെ കണ്ട് തോമസ് കെ തോമസ്
X

കൊച്ചി: എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയു, മന്ത്രി എ കെ ശശീന്ദ്രന്‍ എന്നിവര്‍ക്കെതിരെ പാര്‍ട്ടിയില്‍ അതൃപ്തി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന നേതൃത്വം നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് ദേശീയ നേതൃത്വത്തെ കണ്ടിരിക്കുകയാണ് തോമസ് കെ തോമസ് എംഎല്‍എ. തോമസ് കെ തോമസിനെതിരെ പത്രസമ്മേളനം നടത്തിയ നാല് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തതാണ് അതൃപ്തിക്ക് കാരണം.

ഡല്‍ഹിലെത്തി ദേശീയ അച്ചടക്ക സമിതി ചെയര്‍മാന്‍ പ്രഫുല്‍ പട്ടേലിനെ കണ്ട് പരാതി നല്‍കിയ തോമസ് കെ തോമസ് ദേശീയ പ്രസിഡണ്ട് ശരത് പവാറിനേയും കണ്ട് കാര്യങ്ങള്‍ അറിയിച്ചു. പത്രസമ്മേളനം നടത്തിയവരില്‍ നിലവില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ പി എ സമദിനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ നാല് പേരേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നാണ് തോമസ് കെ തോമസ് ആവശ്യപ്പെടുന്നത്.

ആലപ്പുഴയിലെ വ്യവസായി റെജി ചെറിയാനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തിക്കാനുള്ള ശ്രമം എന്‍സിപിയില്‍ നടക്കുന്നുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കുട്ടനാട്ടില്‍ നിന്നും മത്സരിക്കാനും ഇടയുണ്ട്. ഇതും തോമസ് കെ തോമസിനെ പ്രകോപിപ്പിക്കുന്നുണ്ട്. നേരത്തെ ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗമായ റെജിയെ പിന്നീട് ഒഴിവാക്കുകയായിരുന്നു.

Story Highlights: conflict in NCP thomas k thomas meet sharad pawar

Next Story