Top

'സി ഐയെ സസ്‌പെന്‍ഡ് ചെയ്യണം'; കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു

പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലേറിയുകയും തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

25 Nov 2021 6:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സി ഐയെ സസ്‌പെന്‍ഡ് ചെയ്യണം; കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു
X

ആലുവയില്‍ നിയമ വിദ്യാര്‍ത്ഥി മോഫിയ പര്‍വീണ്‍ മരിച്ച സംഭവത്തില്‍ ആലുവ എസ്പി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലേറിയുകയും തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. മരണത്തില്‍ ആരോപണ വിധേയനായ സിഐ സുധീറിന്റെ സസ്‌പെന്‍ഷന്‍ ആവശ്യപ്പെട്ടുകൊണ്ട് എസ്പി ഓഫീസിലേയ്ക്ക് നടത്തിയ ഡിസിസി പ്രതിഷേധ മാര്‍ച്ചിലാണ് സംഘര്‍ഷം ഉണ്ടായത്.

പ്രതിഷേധ മാര്‍ച്ചുമായി മുന്നോട്ടുവന്ന പ്രവര്‍ത്തകന്‍ ബാരിക്കേഡുകള്‍ തള്ളി മാറ്റുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. തുര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെയാണ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചത്. ബെന്നി ബഹന്നാന്‍ എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്. റോജി എം ജോണ്‍ എന്നിവരാണ് ആലുവ പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

അതേസമയം മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ ആരോപണ വിധേയനായ സി ഐ സുധീറിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. സി ഐ നടത്തിയ മധ്യസ്ത ചര്‍ച്ചയില്‍ തെറ്റില്ല. എന്നാല്‍ കേസെടുക്കുന്നതില്‍ ഗുരുതര വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആലുവ ഡിവൈഎസ്പി പി കെ. ശിവന്‍കുട്ടിക്കായിരുന്നു ഇതു സംബന്ധിച്ച അന്വേഷണ ചുമതല. മോഫിയ സിഐയുടെ മുന്നില്‍ വെച്ച് ഭര്‍ത്താവിനെ അടിച്ചതിന് ശാസിക്കുക മാത്രമാണുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Next Story

Popular Stories