ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാഹനാപകടത്തിൽ മരിച്ചു
തുളസീധരന്‍ പിള്ളയുടെ ബൈക്കിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു.
6 May 2022 7:25 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്ലം: ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാഹനാപകടത്തിൽ മരിച്ചു. കൊറ്റന്‍കുളങ്ങര ചെറുകോല്‍ വീട്ടില്‍ എസ് തുളസീധരൻ പിളള(62) ആണ് മരിച്ചത്. ചവറ എഎംസി മുക്കിന് സമീപം വെളളിയാഴ്ച രാത്രിയാണ് അപകടം. ആർഎസ്പി കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് അംഗം കൂടിയായിരുന്നു തുളസീധരൻ പിളള.
ചവറയിൽ നിന്നും നീണ്ടകര ഭാഗത്തേക്ക് പോവുകയായിരുന്ന തുളസീധരന്‍ പിള്ളയുടെ ബൈക്കിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ തുളസീധരൻ പിളളയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി സംഭവസ്ഥലത്തു വെച്ച് തന്നെ മരണമടയുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഭാര്യ പരേതയായ സുഭദ്ര, മക്കള്‍: തുഷാര, സുധീഷ്, മരുമകന്: സന്തോഷ് എന്നിവരാണ്.
STORY HIGHLIGHTS: Chavara Grama Panchayat President Dies in a Road Accident