Top

ഐഎന്‍എല്‍ പതാകയില്‍ മാറ്റം

ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് ഭരണഘടനാ ഭേദഗതിയിലൂടെ പതാകയില്‍ മാറ്റം കൊണ്ടുവന്നത്.

16 March 2022 2:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐഎന്‍എല്‍ പതാകയില്‍ മാറ്റം
X

കോഴിക്കോട്: ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ പതാകയില്‍ മാറ്റം. പച്ച നിറത്തിലുള്ള പതാകയില്‍ മുകളില്‍ ഇടതുഭാഗത്തായി ചന്ദ്രക്കല ആലേഖനം ചെയ്തതാണ് പാര്‍ട്ടി പതാക. ഇതില്‍ വലതുഭാഗത്തായി ഐഎന്‍എല്‍ എന്നുകൂടി ചേര്‍ത്താണ് ഭരണഘടനയില്‍ ഭേദഗതി കൊണ്ടുവന്നത്. ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് ഭരണഘടനാ ഭേദഗതിയിലൂടെ പതാകയില്‍ മാറ്റം കൊണ്ടുവന്നത്.

പോഷകസംഘടനകളായ നാഷണല്‍ യൂത്ത് ലീഗ്, നാഷണല്‍ ലേബര്‍ യൂണിയന്‍, നാഷണല്‍ വിമന്‍സ് ലീഗ്, നാഷണല്‍ സ്റ്റുഡന്‍സ് ലീഗ്, എന്നിവയുടെ പതാക അംഗീകരിച്ച ദേശീയ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജീസ്റ്റര്‍ ചെയ്തു.

Next Story