Top

നടിയെ ആക്രമിച്ച കേസ്: അതിജീവിത അഭിഭാഷകനെ നിയമിക്കുമെന്ന് ടി ബി മിനി

'കേസില്‍ സര്‍ക്കാരിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ഇനിയും കോടതിയോട് സമയം നീട്ടി ചോദിക്കേണ്ടി വരും'

8 July 2022 10:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നടിയെ ആക്രമിച്ച കേസ്: അതിജീവിത അഭിഭാഷകനെ നിയമിക്കുമെന്ന് ടി ബി മിനി
X

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ഇനിയും കോടതിയോട് സമയം നീട്ടി ചോദിക്കേണ്ടി വരുമെന്ന് അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ എഫ്എസ്എല്‍ പരിശോധനയ്ക്ക് അയച്ച വിഷയത്തില്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിക്കവെയായിരുന്നു അഡ്വ ടി ബി മിനിയുടെ പരാമര്‍ശം.

അടുത്ത ആഴ്ച മാത്രമേ പരിശോധനാഫലം പുറത്തുവരൂ. എഫ്എസ്എല്‍ പരിശോധനാ ഫലം കിട്ടിയാലേ കുറ്റപത്രം നല്‍കാനാകൂ. നേരത്തെ എന്തിനു വേണ്ടിയാണോ സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ടത് അതേ അവസ്ഥയില്‍ തന്നെയാണ് കേസ് ഇപ്പോഴുമുള്ളതെന്നും അഭിഭാഷക പറഞ്ഞു.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അഡ്വ ടി ബി മിനി പ്രതികരിച്ചു. മുതിര്‍ന്ന അഭിഭാഷകരെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നത്. അങ്ങനെയൊരാളെ വെക്കുമ്പോള്‍ അവര്‍ക്ക് ചില കണ്ടീഷനുകള്‍ ഉണ്ടാകും, അത് പാലിക്കപ്പെടണം, സര്‍ക്കാര്‍ അത് അംഗീകരിക്കണം. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തേക്ക് ഒരാളുടെ പേര് നിര്‍ദേശിച്ചിട്ടുണ്ട്, അദ്ദേഹവുമായി സര്‍ക്കാര്‍ സംസാരിക്കുന്നുണ്ട്. അദ്ദേഹം മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഉടന്‍ തന്നെ നിയമനം ഉണ്ടാകും.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തേക്ക് താനും അതിജീവിതയും അടക്കം നിരവധി പേരുകള്‍ നിര്‍ദേശിച്ചിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആരാണെങ്കിലും, അതിജീവിതയ്ക്ക് വേണ്ടിയുള്ള വക്കാലത്തിന് മറ്റൊരാളെ നിയമിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അഡ്വ ടി ബി മിനി കൂട്ടിച്ചേര്‍ത്തു.

Story Highlights: Adv TB Mini's Response On Actress Case

Next Story