Top

'അവിടെ എത്തിയാല്‍ ഇറങ്ങിക്കോളണം'; വിദ്യാര്‍ഥിനി ബസില്‍നിന്ന് തെറിച്ചുവീണ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നടപടി

4 March 2022 1:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അവിടെ എത്തിയാല്‍ ഇറങ്ങിക്കോളണം; വിദ്യാര്‍ഥിനി ബസില്‍നിന്ന് തെറിച്ചുവീണ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നടപടി
X

മലപ്പുറം തിരൂരില്‍ വിദ്യാര്‍ത്ഥിനി ബസില്‍നിന്ന് തെറിച്ചുവീണ സംഭവത്തില്‍ ഡ്രൈവര്‍ക്ക് എതിരെ നടപടി. അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിന് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. മോട്ടോര്‍ വാഹന വകുപ്പിന്റെതാണ് നടപടി.

ബുധനാഴ്ച വൈകിട്ടാണ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി മലപ്പുറത്തുനിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന ഡിലൈറ്റ് ബസില്‍നിന്ന് തെറിച്ചുവീണത്. ഇതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. വ്യാഴാഴ്ച രാവിലെയാണ് എംവിഐ പ്രമോദ് ശങ്കര്‍ കക്കാട്ട് വച്ച് ബസ് പരിശോധിച്ച് നടപടിക്ക് ശുപാര്‍ശ ചെയ്തത്. നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് ശുപാര്‍ശ ചെയ്യുകയും ചെയ്തു.

ഇതിന്റെ ദൃശ്യങ്ങളും പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ''ഓണ്‍ ദ സ്പോട്ട് ലൈസന്‍സ് സസ്പെന്‍ഷനാ... അവിടെ എത്തിയാല്‍ ഇറങ്ങിക്കോളണം...'' എന്ന് ഡ്രൈവറോട് പറയുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

STORY HIGHLIGHTS: Action against the driver in the incident where the student fell from the bus Malappuram

Next Story