സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; 49കാരന് അറസ്റ്റില്‍
ബാലുശ്ശേരി എരമംഗലം ഓര്ക്കാട്ടു മീത്തല്‍ ബാബു എന്ന മധുവിനെയാണ് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്
18 Jan 2023 2:35 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: ബസില്‍ വെച്ച് സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബാലുശ്ശേരി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി എരമംഗലം ഓര്ക്കാട്ടു മീത്തല്‍ ബാബു എന്ന മധുവിനെയാണ് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. 49 കാരനായ പ്രതി വട്ടോളിയില്‍ ടയര്‍ കട നടത്തുകയായിരുന്നു.
പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നറിഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു. എന്നാല്‍ കൊടുവള്ളി ഇന്‍സ്പെക്ടര്‍ പി ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടി.
എസ്ഐമാരായ അനൂപ് അരീക്കര, എസ് ആര് രശ്മി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഇ പി അബ്ദുല്‍ റഹീം, സിപിഒമാരായ ജിനീഷ്, ഷെഫീഖ് നീലിയാനിക്കല്‍ എന്നിവരടങ്ങിയ സംഘം മഞ്ചേരിയില്‍വെച്ചാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Story Highlights: School girl sexually assaulted; A 49-year-old man was arrested
- TAGS:
- Kozhikode
- Crime
- Kerala Police