ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം:സ്റ്റാറ്റസില്‍ ആത്മഹത്യാക്കുറിപ്പ്,അന്വേഷണം

സ്റ്റാറ്റസ് ഇട്ടത് പെണ്‍കുട്ടി തന്നെയാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്
ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം:സ്റ്റാറ്റസില്‍ ആത്മഹത്യാക്കുറിപ്പ്,അന്വേഷണം
Updated on

ആലപ്പുഴ: ഭര്‍തൃവീട്ടില്‍ 22കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി പൊലീസ്. ഫേസ്ബുക്ക് സ്റ്റാറ്റസിലാണ് ആത്മഹത്യാക്കുറിപ്പുള്ളത്. പിതാവിന്റെ മരണത്തില്‍ ദുഃഖിതയാണെന്നും പിതാവിനൊപ്പം പോകുന്നുവെന്നുമാണ് കുറിപ്പിലുള്ളത്. എന്നാല്‍ സ്റ്റാറ്റസ് ഇട്ടത് പെണ്‍കുട്ടി തന്നെയാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

ആലപ്പുഴ നഗരസഭയില്‍ ലെജനത്ത് വാര്‍ഡില്‍ ആസിയയാണ് മരിച്ചത്. നാല് മാസം മുമ്പായിരുന്നു ഡെന്റല്‍ ടെക്‌നീഷ്യയായിരുന്ന ആസിയയുടെ വിവാഹം. വിവാഹത്തിന് ഒരു മാസം മുമ്പാണ് ആസിയയുടെ പിതാവ് മരിച്ചത്.

മൂവാറ്റുപുഴയില്‍ താമസിച്ച് ജോലി ചെയ്തുവരുന്ന ആസിയ ആഴ്ച്ചയില്‍ ഒരു ദിവസമാണ് ഭര്‍തൃവീട്ടില്‍ വരുന്നത്. ഞായറാഴ്ച ഭര്‍ത്താവും മാതാപിതാക്കളും പുറത്ത് പോയി വന്നപ്പോഴാണ് ആസിയയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് ഭര്‍ത്താവ്. പൊലീസ് ആസിയയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. ഇന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കും.

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം:സ്റ്റാറ്റസില്‍ ആത്മഹത്യാക്കുറിപ്പ്,അന്വേഷണം
യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com