നഷ്ടവും വേദനയും സഹിച്ച് ഉറ്റവരെ തേടി അലയുന്ന രണ്ട് മിണ്ടാപ്രാണികൾ; വയനാട്ടിലെ മറ്റൊരു തീരാനോവ്

രാത്രി വൈകിയും തങ്ങളുടെ ഉടമകൾക്കായി തിരച്ചിൽ നടത്തുകയാണ് ആ രണ്ട് നായ്ക്കൾ
നഷ്ടവും വേദനയും സഹിച്ച് ഉറ്റവരെ തേടി അലയുന്ന രണ്ട് മിണ്ടാപ്രാണികൾ; വയനാട്ടിലെ മറ്റൊരു തീരാനോവ്
Updated on

കൽപ്പറ്റ: വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ ഉണ്ടായ നഷ്ടവും വേദനയും മനുഷ്യരെ മാത്രമല്ല ബാധിച്ചത്. മിണ്ടാപ്രാണികളായ പല മൃ​ഗങ്ങൾക്കും കനത്ത ദുരിതമാണ് ഈ ദുരന്തം സമ്മാനിച്ചത്. അപകടം നടന്നത് മുതൽ ഈ നിമിഷം വരെ അവിടെ എത്തുന്നവരുടെ ഹൃദയം പിളർത്തുന്ന കാഴ്ചയാകുന്നുണ്ട് രണ്ട് നായ്ക്കൾ. രാത്രി വൈകിയും തങ്ങളുടെ ഉടമക്കൾക്കായി തിരച്ചിൽ നടത്തുകയാണ് ആ രണ്ട് നായ്ക്കൾ.

പെയ്തിറങ്ങുന്ന മഴയിലും കൂരാകൂരിരുട്ടിലും ഇവർ തേടുന്നത് അവരുടെ ഉറ്റവരെ തന്നെയാണ്. രണ്ട് നായ്ക്കളും ഒരുപോലെ ക്ഷീണിതരാണ്. റിപ്പോർട്ടർ സംഘം കൈയിൽ കരുതിയ ബിസ്ക്കറ്റ് അവർക്ക് നൽകിയെങ്കിലും അവർ അത് കഴിക്കാൻ കൂട്ടാക്കിയില്ല. വീണ്ടും അവരുടെ ഉറ്റവരെ തേടിയുള്ള തിരച്ചിൽ ഇരുവരും തുടർന്നു. ഭക്ഷണത്തെക്കാൾ അവർക്ക് ഏറെ ആവശ്യം ആ മണ്ണിൽ പുതഞ്ഞുപോയ അവരുടെ ഉറ്റവരെയായിരുന്നു. ഉറക്കകുറവ് ഉൾപ്പെടെ അതികഠിനമായ ക്ഷീണം ഇവരുടെ ശരീരത്തെ നന്നായി ബാധിച്ചിട്ടുണ്ട്. നിലത്ത് ഉറച്ച് നിൽക്കാൻ പോലുമാകാതെ പലവട്ടം ഇരുവരും കുഴയുന്നുണ്ടായിരുന്നു.

പകൽ വെളിച്ചത്തിൽ രക്ഷാസംഘം അന്വേഷണം തുടരുമ്പോഴും ഇരുവരും അവരുടെ ഉറ്റവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഒന്ന് ഉറക്കെ കരയാനുള്ള അവസരം പോലുമില്ലാതെ മണ്ണിനടിയിൽ ഉറ്റവരെ തേടി നടുക്കുകയാണ് ഇരുനായ്ക്കളും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com