
കല്പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്മലയിലുമുണ്ടായ ഉരുൾപൊട്ടലിൽപ്പെട്ടവര്ക്ക് കൈത്താങ്ങായി റിപ്പോർട്ടര് ടിവിയും കോഴിക്കോട് രൂപതയും. പുനരധിവാസ പ്രവർത്തനങ്ങൾക്ക് സർക്കാറിനോടൊപ്പം പ്രവത്തിക്കാൻ കോഴിക്കോട് രൂപതയും മറ്റ് രൂപതകളും തയ്യാറെന്ന് ഫാ വർഗീസ് ചക്കാലയ്ക്കൽ പറഞ്ഞു. റിപ്പോർട്ടർ ടിവി ചെയർമാൻ റോജി അഗസ്റ്റിൻ കൂടെയുണ്ടാകും. ഒരുമിച്ച് നിന്ന് പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കാമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറാണെന്നും ഭാവിയിൽ വേണ്ടത് ചെയ്യാമെന്നും വർഗീസ് ചക്കാലയ്ക്കൽ വ്യക്തമാക്കി.