'മറ്റൊന്നും ഇപ്പോൾ ചെയ്യാൻ കാണുന്നില്ല';മകൾക്കുള്ള അച്ഛന് പിറന്നാൾസമ്മാനം ദുരിതാശ്വാസനിധിയിലേക്ക്

ഇതല്ലാതെ മറ്റൊന്നും ഇപ്പോൾ ചെയ്യാൻ കാണുന്നില്ല

dot image

കൊച്ചി: വയനാട്ടിലെ ദുരിത ബാധിതർക്കായി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മകൾക്കു കരുതി വെച്ച പിറന്നാൾ സമ്മാനം നൽകി അച്ഛൻ. നിന്റെ പിറന്നാള് സമ്മാനം ഈ റസിപ്റ്റാണ് എന്ന് പറഞ്ഞ് ദുരിത ആശ്വാസ നിധിയിലേക്ക് പണം അയച്ച രസീത് പങ്കുവച്ചാണ് അച്ഛന് അബ്ദുള് നാസര് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരിക്കുന്നത്.

അഭിഭാഷകയായ ആയിഷയുടെ പിറന്നാൾ സമ്മാനമാണ് അച്ഛന് അബ്ദുള് നാസര് വയനാടിനായി നൽകിയിരിക്കുന്നത്. ഇതല്ലാതെ മറ്റൊന്നും ഇപ്പോൾ ചെയ്യാൻ കാണുന്നില്ല എന്നും അബ്ദുള് നാസര് കുറിച്ചു. മാതൃകാപരമായ തീരുമാനമെന്നും ഇതാണ് കേരളമെന്നും തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി സഹായം കൈമാറാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം സംഭാവന ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അഭ്യര്ത്ഥിച്ച് മുഖ്യമന്ത്രി. ഒറ്റക്കും കൂട്ടമായുമുളള പണപ്പിരിവ് വേണ്ടയെന്നും വ്യക്തികളും സംഘടനകളും ശേഖരിച്ച വസ്തുക്കള് കളക്ട്രേറ്റില് എത്തിക്കാം എന്നും മുഖ്യമന്ത്രി പറഞ്ഞു.

dot image
To advertise here,contact us
dot image