മണിക്കൂറുകളായി ചെളിയില് പുതഞ്ഞു കിടന്നിരുന്ന ആളെ രക്ഷിച്ചു

ഒരു ഭാഗത്ത് മലവെള്ളപ്പാച്ചില് ശക്തമായി തുടരുന്നതും രക്ഷാപ്രവര്ത്തനത്തിന് തിരിച്ചടിയാകുകയാണ്

dot image

കല്പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടയിൽ പെട്ട് മണിക്കൂറുകളായി ചെളിയില് പുതുഞ്ഞു കിടക്കുന്ന ആളെ രക്ഷാസംഘം രക്ഷിച്ചു. കഴിഞ്ഞ ആറു മണിക്കൂറുകളായി ശരീരത്തിന്റെ പകുതിയോളം ചെളിയില് പുതഞ്ഞു കിടക്കുന്ന നിലയിലാണ് ഇദ്ദേഹം ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന് സമീപത്തായുള്ള പാറയിൽ രണ്ട് കുട്ടികൾ കൂടെ കുടുങ്ങി കിടക്കുന്നുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സ്ഥലത്തേക്ക് എന്ഡിആര്എഫ് സംഘവും രക്ഷാപ്രവര്ത്തകരും പുറപ്പെട്ടിട്ടുണ്ട്.

മുണ്ടക്കൈ ഗ്രാമം പൂർണമായും മലവെള്ളപ്പാച്ചിലിൽ ഒളിച്ചു പോയെന്ന് പ്രദേശവാസി അബ്ദുൾ റസാഖ് പറഞ്ഞു. മരുഭൂമിപോലെയാണ് ഇപ്പോൾ പ്രദേശം. ദുരിതത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ബന്ധുക്കളും സുഹൃത്തുകളും അടക്കം നിരവധി പേരെ കാണാനില്ലെന്നും ഇദ്ദേഹം പറഞ്ഞു. പ്രദേശത്തെ തകർന്ന വീട്ടിൽ ഒരു പ്ലസ് ടു വിദ്യാർഥിയും ഹാരിസൺ മലയാളം പ്ലാന്റേഷനിൽ 700 പേരോളം കുടുങ്ങികിടക്കുന്നതായും അബ്ദുൾ റസാഖ് പറഞ്ഞു.

ഉരുള്പ്പൊട്ടല്: രക്ഷാപ്രവര്ത്തത്തിന് സൈന്യത്തിന്റെ എന്ജിനീയറിങ് ഗ്രൂപ്പ് വയനാട്ടിലേക്ക്

ഒരു ഭാഗത്ത് മലവെള്ളപ്പാച്ചില് ശക്തമായി തുടരുന്നതും രക്ഷാപ്രവര്ത്തനത്തിന് തിരിച്ചടിയാകുകയാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം റവന്യു സെക്രട്ടറി സൈന്യത്തിൻ്റെ കേരള - കർണാടക ചുമതലയുള്ള മേജർ ജനറൽ വി ടി മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രക്ഷാപ്രവർത്തനത്തിന് ഡ്രോണുകളും പൊലീസ് നായകളെയും ഉപയോഗിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image