ക്യാമ്പുകളിൽ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്; ആശുപത്രികളും സജ്ജം: മന്ത്രി കെ രാജൻ

'മുന്പുണ്ടായതിനെക്കാള് വലിയ വ്യാപ്തിയിലുണ്ടായ ദുരന്തമാണിത്'

dot image

കൽപ്പറ്റ: ക്യാമ്പുകളിൽ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി കെ രാജൻ. ആശുപത്രികളില് എല്ലാത്തരത്തിലുമുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. അതിനായി സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ സജ്ജമാണ്. മുന്പുണ്ടായതിനെക്കാള് വലിയ വ്യാപ്തിയിലുണ്ടായ ദുരന്തമാണിത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ ഇതിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിയുടെ വാക്കുകൾ

ക്യാമ്പുകളിൽ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആശുപത്രികളിലും എല്ലാത്തരത്തിലുമുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആളുകളുടെ ജീവന് രക്ഷ എന്നതായിരുന്നു പ്രധാനം. പലവിധ പ്രശ്നങ്ങള് നോരിടുന്നവരുണ്ട്. അവര്ക്കൊക്കെയായി സ്വകാര്യ ആശുപത്രികളില് ഉള്പ്പെടെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മുന്പുണ്ടായതിനെക്കാള് വലിയ വ്യാപ്തിയിലുണ്ടായ ദുരന്തമാണിത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ ദുരന്തത്തെ നേരിടും. അത് മുഖ്യമന്ത്രിയും രാവിലെ സൂചിപ്പിച്ചിരുന്നതാണ്.

വയനാട്ടില് മാതൃകാപരമായ രക്ഷാപ്രവര്ത്തനമാണ് നാട്ടുകാര് നടത്തിയതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു . ഒരുപാട് പേരുടെ ജീവന് അങ്ങനെ തന്നെ സംരക്ഷിക്കാനായി. ദുരന്തമുഖത്തേക്ക് സംവിധാനങ്ങളെല്ലാം രക്ഷാദൗത്യത്തിനെത്തിക്കാന് സാധിച്ചുവെന്നും സന്ധ്യാനേരം കഴിഞ്ഞും രക്ഷാപ്രവര്ത്തനം തുടരാനായി എന്നത് വലിയ രീതിയിൽ സഹായകരമായെന്നും മന്ത്രി റിപ്പോര്ട്ടര് ടിവിയോട് പറഞ്ഞു.

dot image
To advertise here,contact us
dot image