
ആലപ്പുഴ: ആലപ്പുഴയിൽ ഉണ്ടായ വാഹനാപകടത്തിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പടെ രണ്ടുപേർ മരിച്ചു. ഡിവൈഎഫ്ഐ മാരാരിക്കുളം ഏരിയ സെക്രട്ടറി രജീഷ്, മറ്റൊരു ഡിവൈഎഫ്ഐ പ്രവർത്തകനായ അനന്തു എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വളവനാട് പ്രീതികുളങ്ങരയിൽ വെച്ച് ഇവർ സഞ്ചരിച്ച കാർ കലിങ്കിൽ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. കാറിൽ നാലുപേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.