'ഇന്ന് സങ്കടമുള്ള ദിവസമാണ്'; രണ്ടാം ക്ലാസുകാരന്റെ ഡയറിക്കുറിപ്പ് പങ്കുവെച്ച് മന്ത്രി, പോസ്റ്റ് വൈറല്‍

ഡയറിക്കുറിപ്പ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും പങ്കുവെച്ചിട്ടുണ്ട്

dot image

കോഴിക്കോട്: കര്‍ണാടകയിലെ അങ്കോളയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായി തിരച്ചില്‍ നടക്കവെ വൈറലായി രണ്ടാം ക്ലാസുകാരന്റെ ഡയറിക്കുറിപ്പ്. തന്റെ അച്ഛനും ഡ്രൈവറാണെന്ന് പറഞ്ഞുള്ള കുട്ടിയുടെ ഡയറിക്കുറിപ്പ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും പങ്കുവെച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ വടകര മേപ്പയില്‍ ഈസ്റ്റ് എസ് ബി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഇഷാന്റെ ഡയറിക്കുറിപ്പാണ് മന്ത്രി പങ്കുവെച്ചത്.

'ഇന്ന് എനിക്ക് സങ്കടമുള്ള ദിവസമാണ്. കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വണ്ടിയുമായി പോയ അര്‍ജുന്‍ മണ്ണിടിച്ചിലില്‍ കാണാതായി. എന്റെ അച്ഛനും ഡ്രൈവറാണ്. ദൈവം കാത്ത് രക്ഷിക്കട്ടെ...', എന്നാണ് കുട്ടിയുടെ ഡയറിക്കുറിപ്പ്.

അതേസമയം അര്‍ജുനായുള്ള തിരച്ചില്‍ ഇന്നത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. ലോറിയുടെ ലൊക്കേഷന്‍ അടക്കം സ്ഥിരീകരിച്ച സ്ഥിതിക്ക് നാളത്തെ രക്ഷാദൗത്യം നിര്‍ണായകമാകും. കുടുതല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചാകും നാളെ പരിശോധന. ദുരന്തസ്ഥലത്ത് ഇന്ന് പെയ്ത കനത്തമഴയും കാറ്റും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരുന്നു.

dot image
To advertise here,contact us
dot image