റിപ്പോർട്ടർ ഇംപാക്റ്റ്; പന്ത്രണ്ടുകാരിയെ മാതാവിന്റെ ആൺസുഹൃത്ത് പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

റിപ്പോർട്ടർ വാർത്തയ്ക്കു പിന്നാലെയാണ് നടപടി
റിപ്പോർട്ടർ ഇംപാക്റ്റ്; പന്ത്രണ്ടുകാരിയെ മാതാവിന്റെ ആൺസുഹൃത്ത് പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

മലപ്പുറം: പന്ത്രണ്ടുകാരിയെ മാതാവിന്റെ ആൺസുഹൃത്ത് പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മലപ്പുറം കരിപ്പൂർ സ്വദേശി ആഷിക്ക് ആണ് അറസ്റ്റിലായത്.

റിപ്പോർട്ടർ വാർത്തയ്ക്കു പിന്നാലെയാണ് നടപടി. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് അതിജീവിതയുടെ പിതാവ് റിപ്പോർട്ടറിനോട് വെളിപ്പെടുത്തിയിരുന്നു. തനിക്കുണ്ടായ ദുരനുഭവം അതിജീവിതയും റിപ്പോർട്ടറിനോട് പങ്കുവെച്ചിരുന്നു

കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. കുഞ്ഞിനെ വിവിധയിടങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. വയനാട്ടിലെ റിസോർട്ടിലും, കോഴിക്കോടും കൊണ്ടുപോയി പ്രതി ഉപദ്രവിച്ചു. സംഭവം മാതാവിനെ അറിയിച്ചപ്പോൾ പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി. ഉപ്പയെ മയക്കുമരുന്ന് കേസിൽ കുടുക്കുമെന്ന് പറഞ്ഞതായും കുട്ടി വെളിപ്പെടുത്തിയിരുന്നു. പൊലീസ് അന്വേഷണത്തിൽ ഇതൊക്കെ സത്യമാണെന്ന് കണ്ടെത്തിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com