സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ; കേസെടുത്ത് പൊലീസ്

ഏപ്രിൽ 14 ആയിരുന്നു സംഭവം
സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന്
 സസ്‌പെൻഷൻ; കേസെടുത്ത് പൊലീസ്

മലയാറ്റൂർ: എറണാകുളം മലയാറ്റൂരിൽ സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. മലയാറ്റൂർ കുരിശുമുടി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി വി വിനോദിനെയാണ് സസ്‌പെൻഡ് ചെയ്തത്. വനിത ബീറ്റ് ഓഫീസറെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഏപ്രിൽ 14 ആയിരുന്നു സംഭവം.

പീഡന ശ്രമത്തിനിരയായ ഉദ്യോഗസ്ഥ ഭർത്താവിനെ വിവരമറിയിക്കുകയും തുടർന്ന് കപ്ലെയ്റ്റ് സെല്ലിൽ പരാതി നൽകുകയുമായിരുന്നു. സെല്ല് നടത്തിയ അന്വേഷണത്തിൽ വിനോദ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്നാണ് സസ്‌പെന്റ് ചെയ്തത്. സംഭവത്തിൽ കാലടി പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രതിക്കെതിരെ ഉടൻ കുറ്റപത്രം നൽകുമെന്ന് കാലടി സി ഐ പറഞ്ഞു.

സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന്
 സസ്‌പെൻഷൻ; കേസെടുത്ത് പൊലീസ്
കെഎസ്ഇബി ആക്രമണം: വൈദ്യുതി വിച്ഛേദിച്ചതില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം

Related Stories

No stories found.
logo
Reporter Live
www.reporterlive.com