യുഎഇയിലെ മുൻ ഫോട്ടോ ജേണലിസ്റ്റ് പ്രശാന്ത് മുകുന്ദൻ അന്തരിച്ചു

മൃതദേഹം നാളെ 10 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും.
യുഎഇയിലെ മുൻ ഫോട്ടോ ജേണലിസ്റ്റ് പ്രശാന്ത് മുകുന്ദൻ അന്തരിച്ചു

ഷാര്‍ജ: യുഎഇയിലെ മുൻ ഫോട്ടോ ജേണലിസ്റ്റ് പ്രശാന്ത് മുകുന്ദൻ (65) അന്തരിച്ചു. കണ്ണൂർ സ്വദേശിയാണ്. വർഷങ്ങളോളം ഷാർജയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗൾഫ് ടുഡേ ഇംഗ്ലിഷ് ദിനപത്രത്തിൻ്റെ ഭാഗമായിരുന്നു.

നാട്ടിലെ പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫറായാണ് തുടങ്ങിയത്. പിന്നീട് പ്രശാന്ത് യുഎഇയിലേക്ക് പോയി. ലോകരാഷ്ട്രങ്ങളുടെ ഭരണാധികാരികൾ, കലാ, സാംസ്കാരിക, കായിക രംഗങ്ങളിലെ പ്രമുഖർ എന്നിവരുടെയെല്ലാം ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

മൃതദേഹം നാളെ 10 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും. മുൻ ഫുട്ബോൾ കളിക്കാരൻ പരേതനായ കെ പി മുകന്ദൻ - ഉഷ ദമ്പതികളുടെ മകനാണ്. ഭാര്യ: നിത പ്രശാന്ത്. മക്കൾ: വിനായക്, ആഞ്ജയനേയ്. സഹോദരങ്ങൾ: നിഷ രമേഷ്, നീന പ്രകാശ്, പരേതരായ ലതീഷ് മുകുന്ദൻ, സുശാന്ത് മുകുന്ദൻ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com