കേരള സർവകലാശാല സെനറ്റിലേക്ക് പുതിയ പ്രതിനിധികളെ നോമിനേറ്റ് ചെയ്ത് ഗവർണർ

ഹൈക്കോടതി അയോഗ്യരാക്കിയവർക്ക് പകരമാണ് ഗവർണർ നാല് വിദ്യാർത്ഥി പ്രതിനിധികളെ നോമിനേറ്റ് ചെയ്തത്
ആരിഫ് മുഹമ്മദ് ഖാൻ
ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: നാല് വിദ്യാർത്ഥി പ്രതിനിധികളെയും ഒരു ഹെഡ്മാസ്റ്റർ പ്രതിനിധിയെയും കേരള സർവകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തോന്നക്കൽ ഗവൺമെൻറ് ഹൈസ്കൂളിലെ സുജിത്ത് എസ് ആണ് ഹെഡ്മാസ്റ്റർ പ്രതിനിധി. ഹൈക്കോടതി അയോഗ്യരാക്കിയവർക്ക് പകരമാണ് ഗവർണർ നാല് വിദ്യാർത്ഥി പ്രതിനിധികളെ നോമിനേറ്റ് ചെയ്തത്. കെ എസ് ദേവി അപർണ, ആർ കൃഷ്ണപ്രിയ, ആർ രാമാനന്ദ്, ജി ആർ നന്ദന എന്നിവരാണ് വിദ്യാർത്ഥി പ്രതിനിധികൾ.

ഗവർണർ നേരത്തെ നടത്തിയ നിമനിർദ്ദേശം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. പുതിയ നാമനിർദ്ദേശം നൽകാനും കോടതി ആവശ്യപ്പെട്ടിരുന്നു. സെനറ്റിലേക്കുള്ള ഗവർണറുടെ നാമനിർദ്ദേശം എസ്എഫ്ഐ-ഗവർണർ തുറന്ന പോരിന് വഴിവെച്ചിരുന്നു. തുടർച്ചയായി എസ്എഫ്ഐ ഗവർണറുടെ വാഹനത്തിന് നേരെ കരിങ്കൊടി കാട്ടിയതും ഗവർണർ പ്രതിഷേധിച്ചതും കേരളത്തിൽ വലിയ വിവാദമായിരുന്നു.

ഇതിന് പിന്നാലെയാണ് ഗവർണർ കോഴിക്കോട് ക്യാമ്പസിലേക്കെത്തിയതോടെ എസ്എഫ്ഐ പ്രവർത്തകർ പോസ്റ്റർ പ്രതിഷേധം നടത്തിയത്. തുടർന്ന് ഗവർണർ നടത്തിയ പ്രതികരണങ്ങളും വിവാദമായി മാറിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com