പാലത്തില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ച സംഭവം; സഹോദരിക്കെതിരെ കേസ്

അശ്രദ്ധമായി വാഹനമോടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്
പാലത്തില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ച സംഭവം; സഹോദരിക്കെതിരെ കേസ്

തിരുവനന്തപുരം: വെണ്‍പാലവട്ടം അപകടത്തില്‍ ബൈക്കോടിച്ച സിനിക്കെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം പേട്ട പൊലീസാണ് കേസെടുത്തത്. അപകടത്തില്‍ സിനിയുടെ സഹോദരി സിമിയാണ് മരിച്ചത്. സിനിക്കും സിമിയുടെ നാലുവയസുകാരി മകള്‍ക്കും പരിക്കേറ്റിരുന്നു.

അശ്രദ്ധമായി വാഹനമോടിച്ചതിനാണ് സിനിക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്‌കൂട്ടര്‍ അമിത വേഗതയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. സ്‌കൂട്ടര്‍ മേല്‍പ്പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് മൂന്ന് പേരും പാലത്തിന് താഴെയുള്ള റോഡിലേക്ക് വീഴുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com