വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ച ബാബു​വി​ന്‍റെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യവുമായി കെ​എ​സ്ഇ​ബി

വീ​ടി​ന് സ​മീ​പ​ത്തു​ള്ള സ്ഥ​ല​ത്ത് പൊ​ട്ടി​ക്കി​ട​ന്ന ലൈ​നി​ൽ നി​ന്നാ​ണ് ഷോ​ക്കേ​റ്റ​ത്
വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ച ബാബു​വി​ന്‍റെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യവുമായി കെ​എ​സ്ഇ​ബി

തി​രു​വ​ന​ന്ത​പു​രം: ‌തി​രു​വ​ന​ന്ത​പു​ര​ത്ത് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ച ബാബുവിൻ്റെ കുടുംബത്തിന് അ​ടി​യ​ന്ത​ര സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ച് കെ​എ​സ്ഇ​ബി. നെ​യ്യാ​റ്റി​ൻ​ക​ര ചാ​യ്ക്കോ​ട്ടു​കോ​ണം സ്വ​ദേ​ശി ബാ​ബു​വി​ന്‍റെ കുടുംബത്തിനാണ് കെഎസ്ഇബി 10 ല​ക്ഷം രൂ​പ ധനസഹായം പ്രഖ്യാപിച്ചത്.

അ​ഞ്ച് ല​ക്ഷം രൂ​പ അടിയന്തരമായി ഉടൻ തന്നെ കൈ​മാ​റു​മെ​ന്നും കെ​എ​സ്ഇ​ബി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പൊ​ട്ടി​വീ​ണ വൈ​ദ്യു​തി കമ്പിയിൽ നി​ന്ന് ഷോ​ക്കേ​റ്റ് നെ​യ്യാ​റ്റി​ൻ​ക​ര ചാ​യ്ക്കോ​ട്ടു​കോ​ണം സ്വ​ദേ​ശി ബാ​ബു മരിച്ചത്. വീ​ടി​ന് സ​മീ​പ​ത്തു​ള്ള സ്ഥ​ല​ത്ത് പൊ​ട്ടി​ക്കി​ട​ന്ന ലൈ​നി​ൽ നി​ന്നാ​ണ് ഷോ​ക്കേ​റ്റ​ത്.

നാട്ടുകാർ ഉടൻ തന്നെ ബാബുവിനെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ര​ണ്ട് ദി​വ​സം മു​മ്പ് കാ​റ്റി​ൽ ലൈ​ൻ പൊ​ട്ടി​വീ​ണ​ത് കെ​എ​സ് ഇ​ബി ഓ​ഫീ​സി​ൽ അ​റി​യി​ച്ചി​ട്ടും ഒ​രു ന​ട​പ​ടി​യും എ​ടു​ത്തി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു.

വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ച ബാബു​വി​ന്‍റെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യവുമായി കെ​എ​സ്ഇ​ബി
കണ്ണൂരിൽ കുളത്തിൽ വീണ് രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

Related Stories

No stories found.
logo
Reporter Live
www.reporterlive.com