'ആ വാക്കുകള്‍ ആരോടും പറയാന്‍ പാടില്ലാത്തത്'; മുഖ്യമന്ത്രിക്കെതിരെ സിപിഐഎം കോട്ടയം ജില്ലാ കമ്മറ്റി

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെയും വിമർശനം ഉണ്ടായി.
'ആ വാക്കുകള്‍ ആരോടും പറയാന്‍ പാടില്ലാത്തത്'; മുഖ്യമന്ത്രിക്കെതിരെ സിപിഐഎം കോട്ടയം ജില്ലാ കമ്മറ്റി

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റിയിൽ വിമർശനം. നവകേരള സദസ്സിൽ വച്ച് മുഖ്യമന്ത്രി എംപിയായിരുന്ന തോമസ് ചാഴികാടനെ പരസ്യമായി വിമർശിച്ചത് ശരിയായില്ല. മുഖ്യമന്ത്രിയുടെ വാക്കുകൾ അദ്ദേഹം ഒരിക്കലും പറയാൻ പാടില്ലാത്തത് ആയിരുന്നുെവെന്നായിരുന്നു വിമര്‍ശനം.

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെയും വിമർശനം ഉണ്ടായി. എം വി ഗോവിന്ദൻ നടത്തിയ വാർത്ത സമ്മേളനങ്ങളും മറ്റും വിശ്വസനീയമല്ലായിരുന്നുവെന്നാണ് വിമര്‍ശനം. മന്ത്രിമാരുടെ പ്രകടനം മികച്ചതല്ലെന്ന് ജില്ലാ കമ്മറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. എം ബി രാജേഷ്, വീണാ ജോർജ് എന്നിവരുടെ പ്രകടനം പോരെന്നാണ് വിമര്‍ശനം. കെ കെ ശൈലജ വഹിച്ച വകുപ്പിന്റെ അവസ്ഥ ഇപ്പോൾ എന്തായെന്ന് ചോദ്യം ഉയര്‍ന്നു.

സംസ്ഥാനത്തെ പാര്‍ട്ടി സ്ഥാനാർഥി നിർണയം പാളിയെന്ന അഭിപ്രായവും കമ്മറ്റിയില്‍ ഉയര്‍ന്നു. പത്തനംതിട്ടയിൽ തോമസ് ഐസക് യോജ്യനായ സ്ഥാനാർത്ഥി ആയിരുന്നില്ല. രാജുഏബ്രഹാം വേണമായിരുന്നു മത്സരിക്കേണ്ടത്. തോമസ് ഐസക്കിനെ ആലപ്പുഴയിൽ പരിഗണിച്ചാൽ മതിയായിരുന്നുവെന്നും വിമർശനമുണ്ടായി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com