അങ്കമാലി താലൂക്ക് ആശുപത്രി അത്യാഹിതവിഭാഗത്തില്‍ സിനിമാ ചിത്രീകരണം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

ഫഹദ് ഫാസിൽ നിർമ്മിക്കുന്ന 'പൈങ്കിളി' എന്ന സിനിമയാണ് ചിത്രീകരിച്ചത്
അങ്കമാലി താലൂക്ക് ആശുപത്രി അത്യാഹിതവിഭാഗത്തില്‍ സിനിമാ ചിത്രീകരണം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ
അത്യാഹിത വിഭാഗത്തിൽ സിനിമാ ചിത്രീകരണം നടന്ന സംഭവത്തില്‍ കേസേടുത്തത് മനുഷ്യാവകാശ കമ്മീഷൻ. ഫഹദ് ഫാസിൽ നിർമ്മിക്കുന്ന 'പൈങ്കിളി' എന്ന സിനിമയാണ് ചിത്രീകരിച്ചത്. ഷൂട്ടിങ്ങിന് അനുമതി നൽകിയവർ ഏഴ് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമ്മീഷൻ നിർദേശം നൽകിയത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകള്‍ മറച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമായിരുന്നു ചിത്രീകരണം.

അങ്കമാലി താലൂക്ക് ആശുപത്രി അത്യാഹിതവിഭാഗത്തില്‍ സിനിമാ ചിത്രീകരണം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
ഭൂമി തട്ടിപ്പ് കേസിൽ ഹേമന്ത് സോറന് ജാമ്യം

അഭിനേതാക്കള്‍ ഉള്‍പ്പെടെ 50 ഓളം പേര്‍ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്നു. പരിമിതമായ സ്ഥലമാണ് അത്യാഹിത വിഭാഗത്തിലുള്ളത്. അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയയാള്‍ക്ക് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാന്‍ പോലുമായില്ല. രോഗികളെ ചികിത്സിക്കുമ്പോഴും സമീപത്ത് സിനിമാ ചിത്രീകരണം നടക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com