സപ്ലൈകോയില്‍ പ്രതിസന്ധിയുണ്ട്, ഒരാളുടെ ജോലി രണ്ടുപേരെടുക്കുന്ന അവസ്ഥയുണ്ട്: ജി ആര്‍ അനില്‍

കച്ചവടം കുറയുമ്പോള്‍ പ്രതിസന്ധി രണ്ട് പേരെയും ബാധിക്കും. ഇതാണ് പ്രശ്‌നങ്ങളുടെ കാരണമെന്നും മന്ത്രി
സപ്ലൈകോയില്‍ പ്രതിസന്ധിയുണ്ട്, ഒരാളുടെ ജോലി രണ്ടുപേരെടുക്കുന്ന അവസ്ഥയുണ്ട്: ജി ആര്‍ അനില്‍

തിരുവനന്തപുരം: സപ്ലൈകോ പ്രതിസന്ധിയില്‍ പ്രതികരണവുമായി മന്ത്രി ജി ആര്‍ അനില്‍. സപ്ലൈകോയില്‍ പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച മന്ത്രി പരിഹരിക്കാന്‍ ശ്രമം നടക്കുകയാണെന്ന് വ്യക്തമാക്കി. ജീവനക്കാരെ പിരിച്ചുവിടുന്ന സമീപനം സപ്ലൈകോ സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോയിലെ താല്‍കാലിക ജീവനക്കാരുടെ ശമ്പള പ്രതിസന്ധി സംബന്ധിച്ച റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്തയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

സ്വകാര്യസ്ഥാപനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ആനുകൂല്യങ്ങളാണ് താല്‍കാലിക ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. ഒരാളുടെ ജോലി രണ്ട് പേര്‍ എടുക്കുന്ന രീതി ഉണ്ട്. കച്ചവടം കുറയുമ്പോള്‍ പ്രതിസന്ധി രണ്ട് പേരെയും ബാധിക്കും. ഇതാണ് പ്രശ്‌നങ്ങളുടെ കാരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ എട്ട് മാസമായി സപ്ലൈകോ താല്‍കാലിക ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്ത വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്തുകൊണ്ടുവന്നത്. ആയിരക്കണക്കിന് ദിവസവേതനക്കാരാണ് പ്രതിസന്ധിയിലായത്. പലരും ആത്മഹത്യയുടെ വക്കിലാണെന്നാണ് ജീവനക്കാര്‍ പറയുന്നത്.

സപ്ലൈകോയില്‍ പ്രതിസന്ധിയുണ്ട്, ഒരാളുടെ ജോലി രണ്ടുപേരെടുക്കുന്ന അവസ്ഥയുണ്ട്: ജി ആര്‍ അനില്‍
റാക്ക് മാത്രമല്ല,ജീവിതവും കാലി;ആകെ കിട്ടുന്നത് 167രൂപ, ശമ്പളമില്ലാതെ സപ്ലെെകോ താല്‍കാലികജീവനക്കാര്‍

പ്രതിസന്ധികള്‍ക്കിടെ സപ്ലൈകോ വാര്‍ഷികാഘോഷം നടത്താനുള്ള തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ പരിപാടി ധൂര്‍ത്താണെന്ന വിമര്‍ശനം ശരിയല്ലെന്നാണ് മന്ത്രി ജി ആര്‍ അനില്‍ പ്രതികരിച്ചത്. പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം. അതിന്റെ ഭാഗമായാണ് വാര്‍ഷിക പരിപാടികള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com